|    Aug 23 Wed, 2017 6:23 am
FLASH NEWS

ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ബോധവല്‍ക്കരണം

Published : 5th August 2017 | Posted By: fsq

 

പാലക്കാട്: ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി “ഒരു ഗ്രാമംപറഞ്ഞ കഥ”  തെരുവ് നാടകം അവതരിപ്പിക്കുന്നു.  കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ്  ഡെലിവറി പ്രൊജക്ട് തദ്ദേശമിത്രവും ജനമൈത്രി പോലിസും ചേര്‍ന്നാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്. ഗ്രാമസഭകളെ സജീവമാക്കുന്നതിലൂടെ നീര്‍ത്തട സംരക്ഷണവും മാലിന്യസംസ്‌ക്കരണവും ഉറപ്പാക്കിയുള്ള സമഗ്രവികസനം എന്ന കാഴ്ചപ്പാടാണ് നാടകം മുന്നോട്ടു വയ്ക്കുന്നത്. ഇന്ന് രാവിലെ 10ന് തൃത്താല മേഴത്തൂരില്‍ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമാവും. ജൂലൈ 12ന് തിരുവനന്തപുരത്തുനിന്നും തദ്ദേശസ്വയം ഭരണവ മന്ത്രി കെടി ജലീല്‍ ഫഌഗ് ഓഫ് ചെയ്ത പരിപാടി കേരളത്തിലെ എല്ലാ താലൂക്കുകളും സന്ദര്‍ശിച്ച് നാടകം  അവതരിപ്പിക്കുന്നുണ്ട്. ഗ്രാമപ്പഞ്ചായത്തുകള്‍,നഗരസഭകള്‍, കുടംബശ്രീ യൂനിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് പട്ടാമ്പി ബസ്് സ്റ്റാന്‍ഡ്് പരിസരം, വൈകീട്ട് അഞ്ചിന് ഒറ്റപ്പാലം ഓപണ്‍ എയര്‍ സ്റ്റേഡിയത്തിലും നാടകം അവതരിപ്പിക്കും. ആറിന് രാവിലെ 10ന് ആലത്തൂര്‍ സ്വാതി ജങ്്ഷന്‍,  ഉച്ചയ്ക്ക് രണ്ടിന്  ചിറ്റൂര്‍ തത്തമംഗലം , വൈകീട്ട് അഞ്ചിന് പാലക്കാട് സ്റ്റേഡിയം ബസ്് സ്റ്റാന്റ് ,  ഏഴ് രാവിലെ 10ന് മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് , ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്റ് വൈകീട്ട് അഞ്ചിന് അലനെല്ലൂര്‍ ചന്തപ്പടി എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും. 22 ന് കാസര്‍കോടാണ് സമാപനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക