|    Dec 14 Fri, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഗ്രാമപ്പഞ്ചായത്തുകളെ ഏകോപിപ്പിച്ച് സ്‌പോര്‍ട്‌സ് ഹബ്ബ്: മന്ത്രി എ സി മൊയ്തീന്‍

Published : 21st November 2018 | Posted By: kasim kzm

തൃശൂര്‍: കായികമേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി ഗ്രാമപ്പഞ്ചായത്തുകള ഏകോപിപ്പിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് ഹബ്ബ് രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കൈപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമാടിസ്ഥാനത്തിലുള്ള കായികവളര്‍ച്ചയും മികച്ച മല്‍സരങ്ങള്‍ നടത്താന്‍ കഴിയുന്ന നിലവാരത്തിലുള്ള അത്യാധുനിക വേദികളുമാണ് സ്‌പോര്‍ട്‌സ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കുന്നംകുളം നഗരസഭയും എരുമപ്പെട്ടി, കൈപ്പറമ്പ്, കണ്ടാണശ്ശേരി ഗ്രാമപ്പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് സ്‌പോര്‍ട്‌സ് ഹബ്ബ്. നിലവിലുള്ള സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റംവരുത്താതെ ആധുനിക സാങ്കേതിക രീതിയിലൂടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പുനര്‍നിര്‍മാണപ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌പോര്‍ട്‌സ് സംഘടനകളുടെയും പ്രവര്‍ത്തനം ഉറപ്പുവരുത്തണം. ജനകീയ പങ്കാളിത്തത്തില്‍ കൂടി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും ഗോത്രം നോക്കിയും രാഷ്ട്രീയം നോക്കിയുമല്ല സപോര്‍ട്‌സിനെ സ്‌നേഹിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണത്തിന് 1.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ ഉറപ്പു നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ബാബു, കൈപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗം ഓമന രമണന്‍, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മെംബര്‍ എം ആര്‍ രഞ്ജിത്ത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മെംബര്‍ ടി ഐ മനോജ് തുടങ്ങയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss