|    Nov 17 Sat, 2018 5:57 am
FLASH NEWS

ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കര്‍മ്മപരിപാടികള്‍ക്ക് തുടക്കം

Published : 15th September 2017 | Posted By: fsq

 

കൊല്ലം: ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ സദ്ഭരണത്തിന്റെ ഭാഗമായി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള കൊല്ലം ജില്ലാ ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്റെയും കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നേതൃത്വത്തില്‍ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചതായി  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളിലും സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യപ്പെടുന്ന രേഖകള്‍ക്ക് ഏകീകൃത മാനദണ്ഡം നിശ്ചയിച്ചു.  പഞ്ചായത്ത് വകുപ്പിലെ എല്ലാ ഓഫിസുകളിലും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുക, സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുക, ഫ്രണ്ട്് ഓഫിസിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അപേക്ഷ ഫാറവും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുക, ഓഫിസ്് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്ന രീതിയില്‍ ജീവനക്കാരുടെ ചുമതലകള്‍ വിഭജിച്ചു നല്‍കുക, സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച് നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കുക, ജീവനക്കാര്‍ക്ക് കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ലഭ്യമാക്കുക, ജീവനക്കാര്‍ ഓഫിസ് സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ജീവനക്കാരുടെ ചുമതല വിഭജനം സംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഫോണ്‍ മെസ്സേജ് രജിസ്റ്റര്‍, ഇമെയില്‍ രജിസ്റ്റര്‍ എന്നിവ സൂക്ഷിക്കുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യുക, ജീവനക്കാര്‍ ഓഫിസ് പ്രവര്‍ത്തനങ്ങളിലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലും കൃത്യത പാലിക്കുക, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ജാഗ്രത പുലര്‍ത്തുക, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, കെട്ടിട നമ്പര്‍ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമയബന്ധിതവും കാര്യക്ഷമമായും നല്‍കുക, കഴിയുന്നതും അപേക്ഷ നല്‍കിയ ദിവസം തന്നെ വിവാഹ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക,  ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവിലുളള എല്ലാ പെയിന്റിങ് ഫയലുകളും തീര്‍പ്പാക്കുക, പഞ്ചായത്തിലെ വിവിധ യോഗ നടപടിക്രമങ്ങള്‍ കൃത്യത പാലിച്ച് സകര്‍മ്മ വെബ് ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തുക, സ്റ്റിയറിങ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, സ്റ്റാഫ് മീറ്റിങ് കൃത്യമായും എല്ലാ മാസവും കൂടുക, ജീവനക്കാരുടെ ക്വാളിറ്റി സര്‍ക്കിള്‍ രൂപീകരിക്കുക, ആഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എല്ലാ ഗ്രാമപ്പഞ്ചായത്തുകളും ഈ വര്‍ഷം തന്നെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുളള നടപടികള്‍ സ്വീകരിക്കുക,  ഐകെഎമ്മിന്റെ എല്ലാ സോഫ്റ്റ്‌വെയറുകളും എല്ലാ ഗ്രാമപ്പഞ്ചായത്തുകളും പ്രവര്‍ത്തനസജ്ജമാക്കി പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ചടുലവും, ചലനാത്മകവും, സുഗമവും, സുതാര്യവുമാക്കുക.  പഞ്ചായത്തുകളിലെ ഔദ്യോഗിക രേഖകള്‍ മുഴുവനും കൃത്യതയോടെ ക്രമീകരിച്ച് റെക്കോര്‍ഡ് റൂം സജ്ജമാക്കി ജീവനക്കാരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിനും അതുവഴി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സഹായകമാക്കുന്ന നടപടികള്‍ സ്വീകരിക്കുക, ഗ്രാമപ്പഞ്ചായത്തുകളിലെ വെബ്‌സൈറ്റുകള്‍ കാലികമാക്കുക തുടങ്ങി ഒട്ടേറെ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുളളതും ഇവ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ ജില്ലാ തലത്തില്‍ സ്വീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ ആഫീസുകളിലെ എല്ലാ ജീവനക്കാരുടെയും യോഗം വിളിച്ചുകൂട്ടുകയും പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാതല കൂടിയാലോചന സമിതിയുടെ യോഗം, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം എന്നിവ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.  ഓരോ ഗ്രാമപ്പഞ്ചായത്തുകളിലും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അവര്‍ പഞ്ചായത്തുകളില്‍ നേരിട്ടെത്തി ദൗത്യസഫലീകരണത്തിന് ആവശ്യമായ മേല്‍നോട്ടവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിവരുന്നു.  26നകം 20% ഗ്രാമപ്പഞ്ചായത്തുകള്‍ സദ്ഭരണ ഗ്രാമപ്പഞ്ചായത്തുകളുമായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ പുരോഗമിച്ചു വരുകയാണ്. ശേഷിക്കുന്ന മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളും ഒന്നിന് സദ്ഭരണ ഗ്രാമപ്പഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും വെളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ഷൈലാ സലിംലാല്‍, പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജീബ് മുഹമ്മദ് എച്ച്, കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് ആര്‍എസ് ബിജു, അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss