|    Aug 19 Sat, 2017 12:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗ്രാമങ്ങളില്‍ 1070 വൈഫൈ ഹോട്ട്സ്‌പോട്ടുകളുമായി ബിഎസ്എന്‍എല്‍

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാമീണമേഖലയിലുള്ള 1,070 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ആറുമാസത്തിനകം ബിഎസ്എന്‍എല്‍ 4ജി വൈഫൈ പ്ലസ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് പ്രതിമാസം നാല് ജിബി ഡാറ്റ വരെ ഇതിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഹോട്ട്‌സ്‌പോട്ടിന്റെ 100 മീറ്റര്‍ ചുറ്റളവിലാണ് ഡാറ്റാസേവനം ലഭ്യമാവുക. കേന്ദ്രസര്‍ക്കാരിന്റെ യൂനിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തുടക്കംകുറിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരിയോടെ ഇതു പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷ. നിലവില്‍ ബിഎസ്എന്‍എല്ലിന് കേരള സര്‍ക്കിളില്‍ 96 ലക്ഷം മൊബൈല്‍ വരിക്കാരുണ്ട്. ഒക്ടോബറില്‍ ഇത് ഒരു കോടിയാക്കാന്‍ ലക്ഷ്യമിടുന്നതായും ഡോ. പി ടി മാത്യു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക