|    Jul 27 Thu, 2017 12:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗ്രാമങ്ങളിലെ കൂട്ടക്കൊല: മ്യാന്‍മറില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കു തടവ്

Published : 17th September 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറില്‍ വിമതര്‍ക്കെതിരായ സൈനിക നീക്കത്തിനിടെ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലു സേനാംഗങ്ങള്‍ക്കു തടവ്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ജൂണ്‍ 25നുണ്ടായ സംഭവത്തിലാണ് സൈനിക കോടതി ഏഴു സൈനികര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചതെന്ന് സേനയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം റിപോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ സൈനിക കേന്ദ്രമായ ലാഹിയോ ടൗണ്‍ഷിപ്പിലുള്ളവരാണു നടപടി നേരിട്ട ഉദ്യോഗസ്ഥര്‍. ഇവരില്‍ മൂന്നുപേര്‍ താഴ്ന്ന റാങ്കിലുള്ളവരാണ്. 1962 മുതല്‍ സൈനിക ഭരണത്തിനു കീഴിലായിരുന്ന മ്യാന്‍മറില്‍ വിവിധ വിമത സംഘടനകള്‍ക്കു നേരെയെന്ന പേരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവന്നിരുന്നതായി സന്നദ്ധസംഘടനകള്‍ ആരോപിച്ചിരുന്നു. ജനങ്ങള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിനെതിരേ നടപടിയെടുക്കുന്നതു രാജ്യത്തു വിരളമാണ്. സൈനികഭരണം അവസാനിപ്പിച്ച് ഓങ് സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടം അധികാരമേറ്റതോടെയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക