|    Jan 19 Thu, 2017 5:52 am
FLASH NEWS

ഗ്രാമം പ്രാര്‍ഥിക്കുന്നു; ഒരു ഓങ്ങല്ലൂര്‍ സ്വദേശി വിജയിക്കാന്‍

Published : 19th April 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: പട്ടാമ്പി നിയോജക മണ്ഡലത്തില്‍ ഒാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്വദേശികളായ രണ്ട് യുവാക്കള്‍ കന്നിയങ്കത്തിന് രംഗത്ത്. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും തിരൂര്‍ തുഞ്ചത്തെഴുത്തച്ചന്‍ മലയാളം സര്‍വകലാശാലയിലെ തദ്ദേശ വികസന പഠനത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ സി എ റഊഫും ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥിയും കനയ്യകുമാറിന്റെ സുഹൃത്തുമായ മുഹമ്മദ് മുഹ്‌സിനുമാണവര്‍. റഊഫ് എസ്‌സിപി ഐ സ്ഥാനാര്‍ഥിയായി കന്നിയങ്കത്തിനിറങ്ങുന്നതെങ്കില്‍ മുഹ്‌സിന്‍ ഇടതുമുന്നണിയിലെ സിപിഐ പ്രതിനിധിയായി രംഗത്തുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ചുപോയ ഇടതു വലതു എംഎല്‍എ മാരും മന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം പിന്നീട് മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തതിന്റെ തിക്തഫലം അരനൂറ്റാണ്ടിലധികമായി അനുഭവിക്കുന്നവരാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് നിവാസികള്‍. പട്ടാമ്പി മണ്ഡലത്തിലെ മറ്റു പ്രദേശങ്ങളെല്ലാം അവിസ്മരണീയമായ വികസനപ്രവര്‍ത്തനങ്ങള്‍ മുറയ്ക്ക് നടക്കുമ്പോഴും ഓങ്ങല്ലൂരിന് അവഗണന മാത്രം. ഭൂപ്രകൃതി വിസ്തീര്‍ണം കൊണ്ടും ജനസംഖ്യകൊണ്ടും രണ്ട് പഞ്ചായത്താക്കണമെന്ന ഗ്രാമവാസികളുടെ ആവശ്യം മൂന്ന് പതിറ്റാണ്ടായി ഉയരുന്നതാണെങ്കിലും വികസന വിരോധികളുടെ ഇടപെടല്‍ മൂലം ഇന്നും നടന്നിട്ടില്ല.
ഗ്രാമപ്പഞ്ചായത്ത് വിഭജിച്ച് ഓങ്ങല്ലൂരും കാരക്കാടുമാക്കിയാലെങ്കിലും വികസന മുരടിപ്പിനൊരറുതി വരുമെന്ന ജനങ്ങളുടെ പ്രതീക്ഷയും അതോടെ അനിശ്ചിതമായി നീളുകയാണ്. മുന്നണികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വന്നപ്പോള്‍ പട്ടാമ്പി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് അത്യാധുനിക ബഹുമുഖ പ്രചരണ തന്ത്രത്തിലൂടെ ബഹുദൂരം മുന്നില്‍ എത്തിനില്‍ക്കുകയാണ് എസ് സി പി ഐ സ്ഥാനാര്‍ഥി സി എ റഊഫ്. 15വര്‍ഷമായി സിറ്റിങ് എംഎല്‍എ ആയ സി പി മുഹമ്മദാണ് യുഡിഎഫിലെ കോ ണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി. മൂന്ന് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോ ള്‍ നടത്തിയ വികസന പ്രവൃത്തികളുടെ പേരില്‍ അദ്ദേഹം വോട്ടു ചോദിക്കുമ്പോള്‍ ഓങ്ങല്ലൂര്‍ ഗ്രമപ്പഞ്ചായത്തിലേതടക്കമുള്ള മറ്റു പ്രദേശങ്ങളിലെ വികസന മുരടിപ്പാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി ഏതായാലും വേണ്ടില്ല, ഓങ്ങല്ലൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മല്‍സരിക്കുന്നതില്‍ ഒരാളെ വിജയിപ്പിച്ചാല്‍ ഈ മേഖലയുടെ വികസനത്തിന് ഒരു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. പട്ടാമ്പി മണ്ഡലത്തിലെ എസ്ഡിപിഐയുടെ ശക്തി ദുര്‍ഗമായ ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മുന്നണികളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എസ്ഡിപിഐയ്ക്ക് ലഭിക്കുമെന്നുള്ളത് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക