|    Mar 26 Sun, 2017 7:13 am
FLASH NEWS

ഗ്രാന്റ് ഏലിയറ്റ് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

Published : 2nd April 2016 | Posted By: SMR

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്റ് ഏലിയറ്റ് ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടക്കുന്ന ട്വന്റി ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തായ കിവീസ് ടീമില്‍ അംഗമായിരുന്നു അദ്ദേഹം.
”ക്രിക്കറ്റ് ഞാന്‍ ഇപ്പോഴും ആസ്വദിക്കുന്നു. അതുകൊണ്ടു തന്നെ ക്രിക്കറ്റില്‍ നിന്നു പൂര്‍ണമായി വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. ട്വന്റിയിലും ടെസ്റ്റിലും ഞാന്‍ തുടര്‍ന്നും കളിക്കും”-37കാരനായ ഏലിയറ്റ് പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആസ്‌ത്രേലിയക്കെതിരേയാണ് താരം അവസാനമായി ഏകദിനത്തില്‍ കളിച്ചത്. 83 മല്‍സരങ്ങളില്‍ കിവീസ് ജഴ്‌സിയണിഞ്ഞ ഏലിയറ്റ് രണ്ടു സെഞ്ച്വറികളും 11 അര്‍ധസെഞ്ച്വറികളുമടക്കം 1976 റണ്‍സ് നേടിയിട്ടുണ്ട്.
2009ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സെഞ്ചൂറിയനില്‍ നടന്ന സെമി ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 75 റണ്‍സാണ് ഏലിയറ്റ് നേടിയത്.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക