|    Mar 27 Mon, 2017 2:12 pm
FLASH NEWS

ഗ്രന്ഥശാലകളുടെ വികസനത്തിന് 3.1 കോടിയുടെ പദ്ധതി

Published : 19th August 2016 | Posted By: SMR

പാലക്കാട്: ജില്ലയിലെ ഗ്രന്ഥശാലകളുടെ വികസനത്തിനായി 3.1 കോടിയുടെ പദ്ധതി ജില്ലാ ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കി. ഇതോടൊപ്പം ലൈബ്രറികളുടെ വാര്‍ഷിക ഗ്രാന്റ് 60 ശതമാനവും വര്‍ധിപ്പിച്ചതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അറിയിച്ചു. എ ഗ്രേഡ് ഗ്രന്ഥശാലകള്‍ക്ക് 20,000 രൂപയില്‍ നിന്ന് 32,000 രൂപയായും ബി ഗ്രേഡ് ലൈബ്രറികള്‍ക്ക് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായും, സി ഗ്രേഡ് ലൈബ്രറികള്‍ക്ക് 12,000 രൂപയില്‍ നിന്ന്  20,000 രൂപയായും ഡി ഗ്രേഡ് ലൈബ്രറികള്‍ക്ക് 10,000 രൂപയില്‍ നിന്ന് 16,000 രൂപയായും ഇ ഗ്രേഡ് ലൈബ്രറികള്‍ക്ക് 8,500 രൂപയില്‍ നിന്ന് 14,000 രൂപയായും എഫ് ഗ്രേഡ് ലൈബ്രറികള്‍ക്ക് 7,500 രൂപയില്‍ നിന്ന് 12,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഗ്രന്ഥശാലകള്‍ക്ക് ലഭിച്ച വാര്‍ഷിക ഗ്രാന്റായ 49.786 ലക്ഷം രൂപയില്‍ നിന്ന് 78 ലക്ഷം രൂപയാണ് വര്‍ധിക്കുക.  ലൈബ്രേറിയന്മാരുടെ അലവന്‍സ് പ്രതിമാസം 500 രൂപ വീതം വര്‍ധിപ്പിച്ചിട്ടുണ്ട്.  എ, ബി, സി ഗ്രേഡ് ഗ്രന്ഥശാലകള്‍ക്ക് പ്രതിവര്‍ഷം 24,000 രൂപയും,  ഡി, ഇ, എഫ് ഗ്രന്ഥശാലകള്‍ക്ക് പ്രതിവര്‍ഷം 21,000 രൂപയും അലവന്‍സ് ലഭിക്കും. ഈ വര്‍ഷം അതിനായി 90 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
ജില്ലയിലെ 97 ഗ്രന്ഥശാലകള്‍ക്ക് വൈഫൈ സേവനം ലഭ്യമാക്കാന്‍ 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.  ഇതോടെ പൊതുഇടങ്ങളില്‍ വൈഫൈ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളായി ഗ്രാമീണ ഗ്രന്ഥശാലകള്‍ മാറും. ഗ്രന്ഥശാലകളുടെ പ്രവര്‍ത്തന ഗ്രാന്റും ഇരട്ടിയാക്കിയിട്ടുണ്ട്. ഗ്രന്ഥശാലകള്‍ സംഘടിപ്പിക്കുന്ന തനത് പരിപാടികള്‍ക്ക് നല്‍കുന്ന ധനസഹായം 500 രൂപയില്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ചു. പരമാവധി 12,000 രൂപ പ്രവര്‍ത്തന ഗ്രാന്റിനത്തില്‍ ലഭിക്കും.  ഇതിനായി 36 ലക്ഷം രൂപ വകയിരുത്തും.  5 വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ എ ഗ്രേഡ് ലൈബ്രറികള്‍ക്കും പെര്‍ഫോമന്‍സ് ഗ്രാന്റ് ലഭ്യമാക്കും.
ഗ്രാന്റ് തുക 5000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.  മുന്‍വര്‍ഷത്തെ 56 ഗ്രന്ഥശാലകള്‍ കൂടാതെ 76 ഗ്രന്ഥശാലകള്‍ക്കുകൂടി ബാലവേദി കേന്ദ്രം അനുവദിക്കും.
ബാലവേദി കേന്ദ്രങ്ങളും സ്‌കൂളുകളുമായി ചേര്‍ന്ന് എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി എന്ന പദ്ധതി 50 കേന്ദ്രങ്ങളില്‍ ആരംഭിക്കും.  ബാലവേദി കേന്ദ്രങ്ങളുടെ ഗ്രാന്റ് 3000 രൂപയില്‍ നിന്ന് 3,500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് കൂടാതെ 6 താലൂക്കുകളിലും ഓരോ കേന്ദ്രങ്ങളില്‍ സംഗീത പരിശീലനത്തിനായി ലിറ്റില്‍ തിയേറ്റര്‍ പദ്ധതിയും അനുവദിക്കും. ഓരോ കേന്ദ്രത്തിനും സംഗീത ഉപകരണങ്ങള്‍ വാങ്ങാന്‍ 10,000 രൂപ അനുവദിക്കും.  നിലവിലുള്ള 13 ഗ്രന്ഥശാലകളിലെ വനിതാവേദികള്‍ക്കുപുറമെ 19 കേന്ദ്രങ്ങളില്‍ കൂടി വനിതാവേദി അനുവദിക്കും.  ഗ്രാ ന്റ് തുക 3,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.  ഇതിനായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ നീക്കിവച്ചിട്ടുണ്ട്.
ജില്ലയില്‍ പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ വായനശാലയിലൂടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇ-വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് 10,000 രൂപ വീതം അനുവദിച്ചു.
ഈ വര്‍ഷം മുതല്‍ ലൈബ്രേറിയന്മാര്‍ക്കുള്ള ഓണം ഫെസ്റ്റിവല്‍ അലവന്‍സ് 2000 രൂപയായി ഉയര്‍ത്തും. ജില്ലയിലെ 11 തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങളും അനുവദിച്ചു. ജില്ലാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 62 ഗ്രന്ഥശാലകള്‍ക്ക് ബുക്ക് ഷെല്‍ഫും 18 ഗ്രന്ഥശാലകള്‍ക്ക് സൗണ്ട് സിസ്റ്റവും 18 ഗ്രന്ഥശാലകള്‍ക്ക് കംപ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കും.
ആറ് താലൂക്കിലും ആശ്രയമില്ലാത്ത വൃദ്ധജനങ്ങള്‍ക്ക് വായനശാലകള്‍ കേന്ദ്രീകരിച്ച് ഗുരുസംഗമം എന്ന പേരില്‍ പകല്‍വീടുകള്‍ പോലെ നന്മ ഗൃഹങ്ങള്‍ സ്ഥാപിക്കുന്നതിന് 30,000 രൂപ വീതം അനുവദിക്കും. ജില്ലയില്‍ മൂന്ന് ജയില്‍ ലൈബ്രറികള്‍ ആരംഭിക്കാനുള്ള സാമ്പത്തിക സഹായവും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനോട് ആവശപ്പെിട്ടുണ്ടെന്ന് സെക്രട്ടറി എം കാസിം, ലൈബ്രറി കൗണ്‍സി ല്‍ സംസ്ഥാന എക്‌സി. അംഗം പി കെ  സുധാകരന്‍, ജില്ലാ പ്രസിഡന്റ് ടി കെ നാരായണദാസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക