|    Mar 28 Tue, 2017 6:15 am
FLASH NEWS

ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

Published : 31st October 2015 | Posted By: SMR

കാസര്‍കോട്: മധൂര്‍പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ഇക്ബാലിന്റെ വീടാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം.
ഇക്ബാലും കുടുംബവും ചെമനാട്ടെ ബന്ധുവീട്ടിലായിരുന്നു സംഭവസമയം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പിടിച്ച് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീയണച്ചത്.
വീട്ടിലെ മുഴുവന്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വസ്ത്രങ്ങളും രേഖകളുമുള്‍പ്പെടെ സര്‍വതും കത്തി നശിച്ചവയില്‍പെടുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സിലിണ്ടറിന്റെ ഭാഗങ്ങള്‍ നൂറ് മീറ്റര്‍ ഭാഗത്തേക്ക് തെറിക്കുകയായിരുന്നു. സമീപത്തെ തെങ്ങുകളും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day