|    Aug 14 Tue, 2018 12:05 pm
FLASH NEWS

ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിയില്‍ തീപിടിച്ചു

Published : 15th August 2016 | Posted By: SMR

കിളിമാനൂര്‍: പാചകവാതകം നിറച്ച സിലിണ്ടറുകളുമായി വന്ന ലോറി ഓട്ടത്തിനിടയില്‍ കത്തിയത് പരിഭ്രാന്തി പടര്‍ത്തി. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. പാചകവാത സിലിണ്ടറുകളുമായി വന്ന ലോറി കിളിമാനൂര്‍ ടൗണ്‍ പിന്നിട്ട് ഇരട്ടച്ചിറ ജങ്ഷനിലെത്തിയപ്പോഴാണ് കത്തിയത്. ലോറിയുടെ പുറകെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരിയാണ് സംഭവം ആദ്യം കണ്ടത്.
ഇവര്‍ ബഹളം വച്ചതിനെതുടര്‍ന്ന് ഡ്രൈവര്‍ ലോറി റോഡിന് സമീപത്ത് ഒതുക്കുകയായിരുന്നു. ഈ സമയം ഉഗ്രശബ്ദത്തോടെ തീയും പുകയും ഉയര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ നീരുറവയില്‍നിന്ന് വെള്ളം ശേഖരിച്ച് തീ അണക്കുകയായിരുന്നു. എറണാകുളത്ത് ഫില്ലിങ് സ്‌റ്റേഷനില്‍ നിന്ന് പാകതവാതകം നിറച്ച സിലിണ്ടറുകളുമായി വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന ലോറികളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്. ചൂട് അമിതമായതിനെതുടര്‍ന്ന് എന്‍ജിന്‍ പൊട്ടി ഓയില്‍ പുറത്ത് വന്ന് കത്തുകയായിരുന്നുവെന്നാണ് നിഗമനം. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെതുടര്‍ന്ന് വന്‍ദുരന്തം തെന്നിമാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss