|    Jan 22 Sun, 2017 5:09 am
FLASH NEWS

ഗ്യാസ് സിലിണ്ടര്‍ നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ച മലയാളി ഹാജിയെ തടഞ്ഞു

Published : 7th October 2016 | Posted By: SMR

മദീന: പാചകവാതക സിലിണ്ടര്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മലയാളി തീര്‍ത്ഥാടകനെ വിമാനത്താവള അധികൃതര്‍ തടഞ്ഞു. ഗ്യാസ് സിലിണ്ടര്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാലാണ് നടപടി. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് തീര്‍ത്ഥാടകന് അതേ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു.
മക്കയില്‍ നിന്നാണ് ഇദ്ദേഹം ഗ്യാസ് സിലിണ്ടര്‍ വാങ്ങിയത്. മക്കയിലെ ചില താമസകേന്ദ്രങ്ങളില്‍ പാചകവാതകം ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം ഉടലെടുത്തിരുന്നു. ചിലര്‍ ഇലക്ട്രിക് കുക്കറാണ് ഉപയോഗിച്ചത്. എന്നാല്‍, നിയമവിധേയമായി ഗ്യാസ് ഉപയോഗിക്കുന്നതിന് ചില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതിനാല്‍ മക്കയില്‍ നിന്നു ചിലര്‍ ചെറിയ ഗ്യാസ് സിലിണ്ടറുകള്‍ സ്വന്തമായി വാങ്ങിയിരുന്നു. ഇതാണ് തീര്‍ത്ഥാടകന്‍ ചെറിയ പെട്ടിയിലാക്കി നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക