|    Feb 19 Mon, 2018 3:33 pm
FLASH NEWS

ഗ്യാസ് സിലിണ്ടര്‍ ട്രക്കിന് സമീപം തീപ്പിടിത്തം; വന്‍ ദുരന്തം ഒഴിവായി

Published : 24th January 2017 | Posted By: fsq

 

ചാത്തന്നൂര്‍: ദേശീയ പാതയോരത്ത് ഇത്തിക്കര പാലത്തില്‍ ഗ്യാസ് സിലിണ്ടര്‍ ട്രക്കിന്് സമീപം റോഡരികില്‍ കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തില്‍ തീപ്പിടിച്ചു. സമീപത്തു പാര്‍ക്കു ചെയ്യുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ ട്രക്ക് ഉടന്‍ തന്നെ നീക്കം ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. പാലത്തിനടുത്ത് വേ ബ്രിഡ്ജിനു സമീപം കുഴി നികത്തുന്നതിനു വേണ്ടി കൊണ്ടിട്ടിരുന്ന മാലിന്യ കൂമ്പാരത്തിനാണ് തീപ്പിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ട്രക്കിനു സമീപത്തേക്ക് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. എന്നാല്‍ പരവൂരില്‍ നിന്നും ഫെയര്‍ ഫോഴ്‌സ് യുനിറ്റ് തക്ക സമയത്ത്  വന്നതിനാല്‍  ട്രക്കിനു സമീപത്തേക്ക് തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കി. തുടര്‍ന്ന് കൊല്ലം, ആറ്റിങ്ങല്‍ എന്നീ ഭാഗങ്ങളില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സുകള്‍  യുനിറ്റുകള്‍ മറ്റു ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരുന്ന തീ അണക്കുകയിരുന്നു. ഇതിനിടയില്‍ ഗ്യാസ് ടാങ്കര്‍ പോട്ടിത്തെറിച്ചെന്ന അഭ്യുഹം പരക്കുകയും വന്‍ ജനാവലി പരിസരത്ത് തടിച്ചു കുടുകയും ചെയ്തതോടെ മണിക്കുറുകളോളം ഗതാഗതം തടസ്സപ്പെടുന്നതിനു കാരണമായി. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ധനന്റെ  നേതൃത്വത്തില്‍ ചാത്തന്നൂര്‍, പരവൂര്‍, പാരിപ്പള്ളി, കൊട്ടിയം സ്‌റ്റേഷനിലെ എസ്‌ഐമാരും പോലിസുകാരും ചേര്‍ന്ന് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു. ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാല്‍, ചാത്തന്നൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും സംഭവ സ്ഥലത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss