|    Jun 21 Thu, 2018 5:54 pm
FLASH NEWS

ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Published : 8th June 2018 | Posted By: kasim kzm

അലുവ: ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടയില്‍ ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.
രാവിലെ എട്ടോടെ കുട്ടമശ്ശേരി ഇടശേരി കൊച്ചു മരക്കാരുടെ വീട്ടിലാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തില്‍ വീട്ടിലെ ഗൃഹോപകരണങ്ങളും ചില്ലുകളും തകര്‍ന്നു. കൊച്ചു മരക്കാരുടെ മകന്‍ മാഹിന്‍, ഭാര്യ സബിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവര്‍ക്കും ശരീരമാസകലം ചെറിയ പൊള്ളലുണ്ട്.
ഗ്യാസ് സിലിണ്ടര്‍ മാറ്റി വയ്ക്കാനുള്ള ശ്രമത്തിനിടയില്‍ സിലിണ്ടറിന്റെ വാഷറിന്റെ തകരാര്‍ മൂലം ഗ്യാസ് പുറത്തേക്ക് ചീറ്റുകയായിരുന്നു.
ഇതോടെ സിലിണ്ടര്‍ അടുക്കളയില്‍ നിന്ന് പുറത്തെത്തിച്ചെങ്കിലും ഈ സമയത്തിനുള്ളില്‍ വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
വീട്ടിലെ ഗൃഹോപകരണങ്ങളും ചില്ലുകളും തകര്‍ന്നു പ്ലാസ്റ്റിക് ഡോറുകളും വാഷിങ് മെഷീനും ഉരുകി. മരപാളി കൊണ്ടുള്ള പ്രധാന കതകും പൊട്ടി തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പഴക്കമുള്ള ഗ്യാസ് സിലിണ്ടര്‍ മൂലമാണ് അപകടങ്ങള്‍ പതിവാകുന്നതെന്ന് ആക്ഷേപമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss