|    Jul 21 Sat, 2018 1:30 am
FLASH NEWS

ഗ്യാസ് ചോര്‍ച്ച; കട കത്തിനശിച്ചു

Published : 29th September 2017 | Posted By: fsq

 

പീരുമേട്: വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ പാചക വാതകം ചോര്‍ന്ന് വഴിയോര കച്ചവടശാല  തീ പിടിച്ചു നശിച്ചു. ഗ്രാമ്പി സ്വദേശി സെല്‍വകുമാറിന്റെ കടയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ചായ ഉണ്ടാക്കുന്നതിനിടെ പാചക വാതക സിലണ്ടര്‍ ചോര്‍ന്നു തീ ആളിക്കത്തിയാണ് അപകടം ഉണ്ടായത്. വിസ്താരം കുറഞ്ഞ കടയിലെ പലഹാര കവറുകളില്‍ ആദ്യം തീ പിടിച്ചു. ഉടന്‍ കടയിലുള്ളവര്‍ പുറത്തെക്കിറങ്ങിയോടി മാറി. തുടര്‍ന്ന് കട  മുഴുവനായി കത്തിയമരുകയായിരുന്നു. ചെറിയ തോതില്‍ മഴയുണ്ടായിരുന്നതിനാല്‍ അടുത്തുള്ള കടകളിലേക്ക് തീ പടര്ന്നില്ല. നാട്ടുകാരും പീരുമേട്ടില്‍ നിന്നെത്തിയ അഗ്‌നി സുരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. കൂടുതല്‍ സിലിണ്ടറുകള്‍ കടയില്‍ സൂക്ഷിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് ഇവ മാറ്റിയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss