|    Oct 19 Fri, 2018 12:22 pm
FLASH NEWS
Home   >  News now   >  

ഗ്യാസ്ട്രബിള്‍ രോഗിക്ക് ഹൃദ്രോഗത്തിനുള്ള മരുന്ന്; ആശുപത്രിക്കെതിരെ അനേ്വഷണത്തിന് ഉത്തരവ്

Published : 15th September 2017 | Posted By: G.A.G

പത്തനംതിട്ട:  ഗ്യാസ്ട്രബിളിന് ചികിത്സിക്കാന്‍ ചെന്നയാളിന് ഹൃദ്രോഗത്തിന് മരുന്നു നല്‍കിയെന്ന പരാതിയില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ അനേ്വഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒക്‌ടോബര്‍ 25നകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി കുറുന്താര്‍ തേവള്ളില്‍ ദീപാപ്രകാശ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.  ദീപയുടെ ഭര്‍ത്താവ് ടി.ജി പ്രകാശിനെയാണ് കഴിഞ്ഞ മേയ് 18 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചത്.  ഇ.സി.ജി എടുത്തതിലുണ്ടായ പിഴവ് കാരണം തെറ്റായി രോഗനിര്‍ണയം നടത്തിയതായി പരാതിയില്‍ പറയുന്നു.  തുടര്‍ന്ന് സ്വകാര്യാശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പരിശോധന നടത്തിയപ്പോള്‍ രോഗമില്ലെന്ന് കണ്ടെത്തി. ജില്ലാ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്ന് കഴിച്ചതോടെ ശരീരം ചൊറിഞ്ഞു തടിച്ചതായി പരാതിയില്‍ പറയുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. അനാവശ്യമായി ഗുളികകള്‍ കഴിച്ച ഭര്‍ത്താവ് രോഗബാധിതനായി തൊഴില്‍ ചെയ്യാനാവാത്ത അവസ്ഥയിലാണെന്ന് പരാതിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss