|    May 23 Tue, 2017 10:38 pm
FLASH NEWS

ഗോ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യജീവന്‍ പകരം കൊടുക്കരുതെന്ന് രാംദാസ് ബന്ധു

Published : 30th July 2016 | Posted By: mi.ptk

ramdas-athawale-

ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ ഗുജറാത്തില്‍ ദലിത് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്ര സാമൂഹ്യക്ഷേമ സഹമന്ത്രിയും ദലിത് നേതാവുമായ രാംദാസ് ബന്ധു അതാവലെ. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് പറഞ്ഞ രാംദാസ് മനുഷ്യ ജീവന്‍ പകരം കൊടുത്തല്ല ഗോ സുരക്ഷ ഉറപ്പാക്കാണ്ടതെന്നും പറഞ്ഞു. ഇത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഗോരക്ഷയുടെ പേരില്‍ ദലിതര്‍ക്കും മുസ്‌ലിംങ്ങള്‍ക്കുമെതിരായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്.
ഗോഹത്യയ്‌ക്കെതിരെ നിയമമുണ്ടായിട്ടും എന്തിനാണ് ഗോരക്ഷയ്ക്കായി ഇറങ്ങുന്നതെന്നും എന്തിനാണ് അതിന്റെ പേരില്‍ മാനവഹത്യ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.സമൂഹത്തില്‍ ഗോരക്ഷയുമായി ഇറങ്ങുകയാണെങ്കില്‍ മാനവ രക്ഷ ആരാണ് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day