ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
Published : 11th August 2016 | Posted By: mi.ptk

ചണ്ഡിഗഡ്: ഗോ സംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് തീരുമാനം. ഹരിയാനയില്‍ പശുക്കളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് വ്യാപകമായി ഗോ സംരക്ഷകര്‍ എന്ന വ്യാജേന പണം തട്ടുന്നുണ്ടെന്നുള്ള പോലീസ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
പശു സംരക്ഷകരെന്ന് ഭാവിച്ച് ഒരു വിഭാഗം ആളുകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ ആക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്കാന് തീരുമാനിച്ചത്. കാര്‍ഡുകള്‍ നല്കുന്നതരിനായി ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന ഗോ രക്ഷാദള്‍ എന്ന സംഘടന 100 പേരടങ്ങുന്ന ഗോ സംരക്ഷകരുടെ പട്ടിക കമ്മീഷന് കൈമാറിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷം കാര്‍ഡുകള്‍ കൈമാറും. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടെങ്കിലും കന്നുകാലികളെ കടത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്താനോ നിയമം കൈയ്യിലെടുക്കാനോ ഗോ സംരക്ഷകര്‍ക്ക് അധികാരമുണ്ടായിരിക്കില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.