|    Jan 24 Tue, 2017 5:00 pm
FLASH NEWS

ഗോഹത്യയുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കില്ല: വെങ്കയ്യ

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ ദലിതര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. എന്നാല്‍, അവര്‍ മതംമാറുന്നത് ഇതിനു പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദലിതര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒരു മനുഷ്യനോട് വിവേചനം കാണിക്കുന്നവനെ ഹിന്ദുവെന്നു വിളിക്കാന്‍ സാധിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
നിങ്ങള്‍ പശുവിനെ ബഹുമാനിക്കുന്നുവെങ്കില്‍ അതു നല്ലത്. എന്നാല്‍, മനുഷ്യനും ഇവിടെ ജീവിക്കാനും തൊഴിലെടുക്കാനും അവകാശമുണ്ട്. പശുവിന്റെ പേരില്‍ ഒരാളെ കൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നായിഡു മാധ്യമങ്ങളോടു പറഞ്ഞു. ഐഎഎസ് നേടിയ ദിനദാബി എന്ന ദലിത് പെണ്‍കുട്ടിയെ ആദരിക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു മന്ത്രി. ഗോരക്ഷകര്‍ ദലിതുകള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളില്‍ ബിജെപി കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക