|    Jan 19 Thu, 2017 10:47 pm
FLASH NEWS

ഗോസംരക്ഷകര്‍’ സാമൂഹികവിരുദ്ധര്‍: പ്രധാനമന്ത്രി

Published : 7th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത്  ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരേ ഗോ സംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം നേരിടവെ ഗോസംരക്ഷകരെ തള്ളി പ്രധാനമന്ത്രി. ഗോസംരക്ഷണത്തിന്റെ മറവില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
രാത്രിയില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇവരില്‍ 80 ശതമാനവും. പകലില്‍ ഇവര്‍ ഗോസംരക്ഷകരായി മാറുകയാണ്. കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പശുക്കള്‍ പ്ലാസ്റ്റിക് തിന്ന് ചാവുന്നുണ്ട്. പശുവിനെ സേവിക്കണമെന്നുള്ളവര്‍ക്ക് അത് പ്ലാസ്റ്റിക് തിന്നുന്നതു തടയാം. ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നവരുടെ  വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പ്രധാനമന്ത്രി നിര്‍ദേശംനല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക