|    Jul 23 Mon, 2018 3:22 pm
FLASH NEWS
Home   >  National   >  

ഗോവ സൃഷ്ടിച്ച പരശുരാമന്‍ എന്‍ജിനീയറാണെന്ന് മനോഹര്‍ പരീക്കര്‍

Published : 16th September 2017 | Posted By: shadina sdna


പനാജി: ഗോവ സൃഷ്ടിച്ചെന്നു വിശ്വസിക്കപ്പെടുന്ന പരശുരാമന്‍ എന്‍ജിനീയര്‍ ആയിരിക്കാമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനീയേഴ്‌സ് ഡേയുടെ ഭാഗമായി പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍ജിനീയര്‍മാരുടെ മികവിനെ രാജ്യം ഓര്‍ക്കുന്ന ദിവസമാണിതെന്ന് പറഞ്ഞു കൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം പരശുരാമനെ പരാമര്‍ശിച്ചത്. കടലില്‍ നിന്ന് കര സൃഷ്ടിച്ചെടുത്ത പരശുരാമന്‍ പഴയ എന്‍ജിനീയര്‍മാരുടെ ഗണത്തില്‍പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിലനിന്നിരുന്ന ഏറ്റവും പഴക്കമേറിയ കലാ വൈദഗ്ധ്യമാണ് എന്‍ജിനീയറിങ്. പക്ഷെ പുതിയ കാലത്താണ് അത് കൂടുതല്‍ അംഗീകരിക്കപ്പെടുന്നത്. ഹസ്തിനപുരവും പാണ്ഡവരുടെ കൊട്ടാരവുമെല്ലാം എല്ലാ തരത്തിലുള്ള സാങ്കേതിക വിദ്യയും 1000 വര്‍ഷം മുമ്പെ നാം ഉപയോഗിച്ചുവെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss