|    Aug 24 Thu, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഗോവ മേളയില്‍ സിനിമ പ്രദര്‍ശിപ്പിച്ചു; നിര്‍മാതാവ് നിയമനടപടിക്ക്

Published : 24th November 2016 | Posted By: SMR

കൊച്ചി: ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ തന്റെ അനുമതിയില്ലാതെയാണു പ്രദര്‍ശിപ്പിച്ചതെന്നു നിര്‍മാതാവ് സര്‍ഗം കബീര്‍. കലാഭവന്‍ മണിക്ക് ആദരവ് അര്‍പ്പിച്ച് സിനിമ പ്രദര്‍ശിപ്പിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നു കബീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ നിര്‍മിച്ച ചിത്രം മണിയുടെ സ്മരണയ്ക്കായി പ്രദര്‍ശിപ്പിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. എന്നാല്‍ ഒന്നിലേറെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം നിര്‍മാതാവായ തന്റെയോ സംവിധായകനായ വിനയന്റെയോ അനുമതി വാങ്ങാതെ പ്രദര്‍ശിപ്പിച്ചത് നിയമവിരുദ്ധമാണ്. ഇതുസംബന്ധിച്ചു വിശദീകരണം തേടി  കേന്ദ്ര ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിലേക്ക് നോട്ടീസയച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക