|    Oct 17 Wed, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവ: മല്‍സരരംഗത്ത് 250 സ്ഥാനാര്‍ഥികള്‍

Published : 23rd January 2017 | Posted By: fsq

 

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലും അവസാനിച്ചതോടെ മല്‍സരരംഗത്ത് 250 സ്ഥാനാര്‍ഥികള്‍. ആകെയുള്ള 40 നിയോജക മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഫെബ്രുവരി നാലിനാണ്. ദക്ഷിണ ഗോവയില്‍ 131 പേരും ഉത്തര ഗോവയില്‍ 119 പേരുമാണ് മല്‍സരരംഗത്തുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 202 സ്ഥാനാര്‍ഥികളായിരുന്നു മല്‍സരിച്ചിരുന്നത്. മിക്ക മണ്ഡലങ്ങളിലും ചതുഷ്‌കോണ മല്‍സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി പാര്‍ട്ടി, എന്‍സിപി എന്നിവയെ കൂടാതെ എംജിപി -ജിഎസ്എം- ശിവസേന സഖ്യവും പ്രചാരണത്തില്‍ സജീവമാണ്. 36 സ്ഥാനാര്‍ഥികളെ ബിജെപി നിര്‍ത്തിയിട്ടുണ്ട്. രണ്ട് സ്വതന്ത്രരെ പാര്‍ട്ടി പിന്തുണയ്ക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് 37 സീറ്റുകളില്‍ മല്‍സരിക്കുന്നു. ആപ്പിന് 39 സ്ഥാനാര്‍ഥികളുണ്ട്. എന്‍സിപി 16 സീറ്റിലും എജിപി -ജിഎസ്എം- ശിവസേന സഖ്യം 26 സീറ്റിലും മല്‍സരിക്കുന്നു. യുനൈറ്റഡ് ഗോവന്‍ പാര്‍ട്ടിക്ക് രണ്ടും ഗോവ സുരാജ് പാര്‍ട്ടിക്ക് മൂന്നും ഗോവ വികാസ് പാര്‍ട്ടിക്ക് നാലും സ്ഥാനാര്‍ഥികളുണ്ട്. ദക്ഷിണ ഗോവയിലെ വെലിം സീറ്റിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ഇവിടെ 12 പേര്‍ മല്‍സരരംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss