|    Oct 19 Fri, 2018 4:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവ മന്ത്രിക്ക് ലഹരിമരുന്ന് മാഫിയാ ഭീഷണി

Published : 14th September 2017 | Posted By: fsq

 

പനാജി: തന്റെ ജീവന് മയക്കുമരുന്നു മാഫിയയുടെ ഭീഷണിയുണ്ടെന്നു ഗോവ ജലവിഭവമന്ത്രി വിനോദ് പാല്‍യേക്കര്‍. മന്ത്രിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു സംസ്ഥാന സുരക്ഷാ കമ്മിറ്റി പോലിസ് ഐബി (ഇന്റലിജന്‍സ് ബ്യൂറോ)യോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുടെ നിയമസഭാംഗമാണു പാല്‍യേക്കര്‍. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണു തന്റെ ജീവനു ലഹരിമരുന്നു മാഫിയയുടെ ഭീഷണിയുണ്ടെന്നു മന്ത്രി പറഞ്ഞത്. രാവിലെ ബീച്ചില്‍ നടക്കാനിറങ്ങുമ്പോള്‍ ഒരാള്‍ തന്നെ സ്ഥിരമായി പിന്തുടരുന്നതായും അദ്ദേഹം പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss