|    Jan 22 Sun, 2017 3:54 pm
FLASH NEWS

ഗോവ-പൂനെ പോരാട്ടം ബലാബലം (1-1)

Published : 31st October 2015 | Posted By: SMR

ഫറ്റോര്‍ഡ: ശക്തരായ പൂനെ സിറ്റിയും എഫ്‌സി ഗോവയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരത്തില്‍ തുല്ല്യത പാലിച്ചത്. കളിയില്‍ പൂനെയ്ക്കായിരുന്നു ആധിപത്യം. എന്നാല്‍, ഡിഫന്‍ഡര്‍ റോജര്‍ ജോണ്‍സന്‍ സെല്‍ഫ് ഗോള്‍ തുണയായപ്പോള്‍ മല്‍സരത്തില്‍ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. 46ാം മിനിറ്റിലായിരുന്നു താരത്തിന്റെ സെല്‍ഫ് ഗോള്‍.
എന്നാല്‍, 64ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ യൂജിന്‍സന്‍ ലിങ്‌ദോയുടെ ഗോളിലൂടെ പൂനെ മല്‍സരത്തില്‍ ഒപ്പമെത്തുകയായിരുന്നു. സമനില നേടിയതോടെ ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. പട്ടികയില്‍ പൂനെ തലപ്പത്ത് തുടരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക