|    Dec 11 Mon, 2017 11:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവ: എഎപി 7 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published : 7th October 2016 | Posted By: SMR

പനാജി: ഗോവ തിരഞ്ഞെടുപ്പില്‍ 7 സ്ഥാനാര്‍ഥികളുടെ പട്ടികകൂടി ആം ആദ്മി പാര്‍ട്ടി (എഎപി) പുറത്തുവിട്ടു. ഇതോടെ 40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കു മല്‍സരിക്കുന്ന 11 പേരുകളാണ് ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനാണു പാര്‍ട്ടി തീരുമാനം. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി കാര്യ യോഗത്തിനു ശേഷമാണ് പാര്‍ട്ടി വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
മുന്‍ എംജിപി നേതാവായ ദേവേന്ദ്ര പ്രഭു പര്‍സേക്കര്‍ ദേശായി ആണു വടക്കന്‍ ഗോവയിലെ മന്‍ഡ്രേം മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നത്. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ മണ്ഡലമായ ഇവിടം ബിജെപി കോട്ടയായാണ് അറിയപ്പെടുന്നത്. ഈയിടെയാണ് ദേശായി എംജിപി വിട്ട് എഎപിയില്‍ ചേര്‍ന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ജിയോവാന്നി കാള്‍വാസ് ആണ് മോര്‍മുഗാവോ മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്നത്. 2002-07 കാലത്ത് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന കാള്‍വാസിന്റെ പിതാവും മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആയിരുന്നു. മുന്‍ യുവമോര്‍ച്ച നേതാവായിരുന്ന സീതാറാം ഗൗണ്‍സ് ആണു പോരിയം മണ്ഡലത്തില്‍ നിന്നു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക