|    Jan 23 Mon, 2017 2:05 pm
FLASH NEWS

ഗോവ: ആര്‍എസ്എസ് വിമതരുടെ സമ്മേളനം 11ന്

Published : 8th September 2016 | Posted By: SMR

പനാജി: ബിജെപി സര്‍ക്കാരുമായി കൊമ്പുകോര്‍ത്തതിനെതുടര്‍ന്നു പുറത്താക്കപ്പെട്ട ഗോവ ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വെലിങ്കറുടെ നേതൃത്വത്തില്‍ അടുത്തിടെ രൂപീകരിച്ച സമാന്തര സംഘടന ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിന് ഈ മാസം 11ന് സമ്മേളനം വിളിച്ചുചേര്‍ത്തു. അധ്യയന മാധ്യമ സമരം ശക്തമാക്കുന്നതും കണ്‍വന്‍ഷനില്‍ ചര്‍ച്ചയാവും.അധ്യയന മാധ്യമ സമരത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടതിനു പിന്നാലെ വെലിങ്കര്‍ ആര്‍എസ് ഗോവ പ്രാന്ത് എന്ന സംഘടന രൂപീകരിച്ച് സമാന്തര പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിരുന്നു. ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍ക്കു ഗ്രാന്റ് നല്‍കുന്നതിനെതിരേയും പ്രാദേശിക ഭാഷകള്‍ക്കു പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭം ശക്തമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍ നിരോധിക്കണമെന്നും അവയ്ക്കു നല്‍കുന്ന സര്‍ക്കാര്‍ സഹായം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഭാരതീയ ഭാഷ സുരക്ഷാ മഞ്ചി (ബിബിഎസ്എം)ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വനിതകളെ പങ്കാളികളാക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കൂടാതെ, മറ്റു അജണ്ടകളും ചര്‍ച്ച ചെയ്യുമെന്നു വെലിങ്കര്‍ പറഞ്ഞു.  അതേസമയം, ബിബിഎസ്എമ്മിനും ബിജെപിക്കുമിടയിലെ മഞ്ഞുരുക്കത്തിന് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക