|    Aug 21 Mon, 2017 6:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവ: അഭയകേന്ദ്രത്തിലെ 6 സ്ത്രീകള്‍ രക്ഷപ്പെട്ടു

Published : 24th August 2016 | Posted By: SMR

പനാജി: സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് അഭയകേന്ദ്രത്തില്‍ നിന്ന് ഒമ്പതു വിദേശ വനിതകള്‍ രക്ഷപ്പെട്ടു. അത്താഴത്തിനു വിളിക്കാന്‍ ചെന്ന പോലിസുകാരിയെയും മറ്റൊരു കോണ്‍സ്റ്റബിളിനെയും ആക്രമിച്ചായിരുന്നു രക്ഷപ്പെടല്‍. ഇതില്‍ മൂന്നുപേരെ പിന്നീടു പിടികൂടി. ഭക്ഷണത്തിനു വിളിക്കാനെത്തിയ പോലിസുകാരിയില്‍ നിന്നു താക്കോലുകള്‍ കവര്‍ന്ന് അഭയ കേന്ദ്രത്തിന്റെ പ്രധാന കവാടം വഴിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ബംഗ്ലാദേശ്, തുര്‍ക്കി, നേപ്പാള്‍ എന്നീ രാജ്യക്കാരാണിവര്‍. ലൈംഗിക തൊഴിലുകളില്‍ നിന്ന് ഇവരെ നേരത്തെ രക്ഷപ്പെടുത്തിയതായിരുന്നുവെന്ന് അഭയ കേന്ദ്രം സൂപ്രണ്ട് പ്രമീള ഫെര്‍ണാണ്ടസ് പറഞ്ഞു. പെണ്‍വാണിഭ കേസുകളില്‍ പ്രധാന സാക്ഷികളായ ഇവരെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക