|    Oct 20 Fri, 2017 5:02 am

ഗോവിന്ദാപുരം മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ മരണക്കുഴികള്‍

Published : 8th August 2017 | Posted By: fsq

 

കൊല്ലങ്കോട്: അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം—മംഗലം പാതയില്‍ കുഴികളായതോടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. കോടികള്‍ മുടക്കി രണ്ട് വര്‍ഷം മുമ്പ് റബറയ്‌സിഡ് റോഡ് നിര്‍മാണം നടത്തിയെങ്കിലും നിര്‍മാണത്തിലെ അപാകത മൂലം ഒരു മാസത്തിനകം റോഡുകള്‍ പൊളിഞ്ഞു തുടങ്ങി. ഓട്ടയടക്കല്‍ പ്രക്രിയയിലൂടെ റോഡ് നിര്‍മാണത്തിലെ അഴിമതി മൂടി വച്ചു. ഗോവിന്ദാപുരം മുതല്‍ പോത്തമ്പാടം വരെയും നെണ്ടന്‍കിഴായ മുതല്‍  വട്ടേക്കാട് വരെയുമുള്ള റോഡാണ് കുഴികള്‍ രൂപപ്പെട്ട് അപകടക്കെണിയാവുന്നത്. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പയ്യല്ലൂര്‍ മൊത്തിന് സമീപത്തായി നടുറോഡിലെ കുഴി നിരവധി പേരുടെ ജീവന്‍ അപഹരിച്ചിട്ടും ബസപ്പെട്ട വകുപ്പ് കണ്ടില്ലന്ന് നടിക്കുന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു. നേര്‍ക്കുനേര്‍ വരുന്ന വാഹനങ്ങള്‍ കുഴിയിലകപ്പെടാതിരിക്കാനായി വെട്ടിക്കുന്നതിനാലാണ് നിരവധി പേര്‍ അപകടത്തിനിടയാവുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ അപകടത്തില്‍പ്പെട്ട് എതിരേ വരുന്ന വാഹനം കയറി മരിച്ചവരുമുണ്ട്്. രണ്ടു വര്‍ഷം മുമ്പാണ് കൊല്ലങ്കോട് ജനമൈത്രീ പോലിസിന്റെ നേതൃത്വത്തില്‍ പ്രദേശം മെറ്റലിട്ട് നിരത്തിയത്. വാഹനങ്ങള്‍ അപകടത്തില്‍പെടാതിരിക്കാന്‍ നാട്ടുകാര്‍  ടയര്‍ നിരത്തി  അപകട സൂചന നല്‍കിയിട്ടുണ്ട്. കേരള തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും നിരവധി ചരക്കു വാഹനങ്ങളും തീര്‍ത്ഥാടകരും  ഉപയോഗിക്കുന്ന ഗോവിന്ദാപുരം—മംഗലം അന്തര്‍ സംസ്ഥാന പാത ഗുണനിലവാരത്തോടെ ഗതാഗതയോഗ്യമാക്കണമെന്നാണ് ജനകീയാവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക