|    Oct 19 Fri, 2018 2:35 pm
FLASH NEWS

ഗോവിന്ദപൈ സ്മാരകം: തുടര്‍ പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ അനുവദിക്കും- കര്‍ണാടക മുഖ്യമന്ത്രി

Published : 20th January 2017 | Posted By: fsq

 

മഞ്ചേശ്വരം: ഗോവിന്ദപൈ സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് ഒരു കോടി രൂപ  കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന്  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.  ഗിളിവിണ്ടു പദ്ധതിയില്‍ നിര്‍മിച്ച ഭവനിക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നട സാഹിത്യത്തിലെ  രാഷ്ട്രകവിയാണ് മഞ്ചേശ്വരം ഗോവിന്ദപൈ, കന്നട ഭാഷയെയും സാഹിത്യത്തെയും മാതാവായി കരുതിയ ഗോവിന്ദപൈയുടെ സംഭാവനകള്‍ അതിവിശിഷ്ടമാണ്. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിന് അമൂല്യമായ സംഭാവനകളാണ് ഗോവിന്ദപൈ നല്‍കിയത്. മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ സഹപാഠിയായിരുന്നു അദ്ദേഹം. ഗ്രീക്ക് ഭാഷ കന്നഡഭാഷയില്‍ നിന്നും കടംകൊണ്ട പദങ്ങളെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി. മതഅസഹിഷ്ണുത നിലനില്‍ക്കുന്ന കാലത്ത്  ഗോവിന്ദപൈയുടെ കൃതികള്‍ക്ക് ഏറെ പ്രസക്തി ഉണ്ടെന്നും സ്മാരകത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹകരണവും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss