|    Jan 20 Fri, 2017 11:38 am
FLASH NEWS

ഗോവിന്ദപുരം ബസ് സ്റ്റാന്റിന് ശാപമോക്ഷമാവുന്നു

Published : 23rd August 2016 | Posted By: SMR

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: നാളുകളുടെ കാത്തിരിപ്പിന് ശേഷം അതിര്‍ത്തി പ്രദേശമായ ഗോവിന്ദപുരത്ത് ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമാവുന്നു.  2008-09 വര്‍ഷത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥലമേറ്റെടുത്ത രണ്ടര ഏക്കര്‍  സ്ഥലത്താണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി ബസ് സ്റ്റാന്റ് വരുന്നത്.ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതും അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലെ യാത്രക്കാര്‍ക്കും ചെക് പോസ്റ്റിലെ പരിശോധനയ്ക്കായി നിര്‍ത്തുന്ന ടൂറിസ്റ്റ് വാഹനത്തിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഗോവിന്ദാപുരം ബസ് സ്റ്റാന്റ്.
2008-09 സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ഒരു  കംഫര്‍ട്ട് സ്‌റ്റേഷന്‍ സ്ഥാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഒമ്പതു വര്‍ഷമായി കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയായിരുന്നു. അതിര്‍ത്തി പ്രദേശത്തു നിന്നും സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍  സര്‍വീസ് അവസാനിപ്പിക്കുന്നത് ഇവിടെയാണ്. അതിര്‍ത്തി ചെക് പോസ്റ്റില്‍ പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയും വാഹനം തിരിക്കാന്‍ സ്ഥലം കുറവായതുമാണ് ഇവിടെ ബസ് സ്റ്റാന്റ് വൈകാന്‍ കാരണമായത്.
ഇതിനു പരിഹാരമായാണ് രണ്ടര ഏക്കര്‍ സ്ഥലം ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്.  മുതലമട പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ നവീകരണത്തിനായി അഞ്ചുലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്. ലോക ബാങ്കിന്റെ സഹായത്തോടെ ഇന്റസ്ട്രീയല്‍ യൂണിറ്റ് തുടങ്ങുന്നതിന് ഒരു കോടിയും വ്യവസായ വിപണന കേന്ദ്രം തുടങ്ങുന്നതിനായി ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിച്ച് ഗോവിന്ദാപുരത്ത് അതിര്‍ത്തി പ്രദേശത്തിന്റെ മുഖഛായ മാറ്റുന്ന നവീന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക