|    Feb 24 Fri, 2017 11:28 pm
FLASH NEWS

ഗോവിന്ദപുരം ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന

Published : 26th October 2016 | Posted By: SMR

കൊല്ലങ്കോട്: ഗോവിന്ദപുരം ആര്‍ടിഒ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണക്കാക്കപ്പെടാത്ത 35150 രൂപ കണ്ടെത്തി. ഇന്നലെ രാവിലെ 8 മണിയോടെയാണ് വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയിലേര്‍പ്പെട്ടത്. മൂന്നു മണിക്കറോളം പരിശോധന തുടര്‍ന്നു. പരിശോധന സമയത്ത് ജോലി ചെയ്യുകയായിരുന്ന എ എം വി അനസ്, ഓഫിസ് അസിസ്റ്റന്റ് അശോക് കുമാര്‍ എന്നിവരില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത തുക കണ്ടെത്തിയത്. ഒരു രാത്രിയിലെ അനധികൃത  വരുമാനമാണ് 35150 രൂപയെങ്കില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണെന്ന് പറയുന്നു. അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരുന്ന ടാക്‌സ് അടയ്ക്കാത്ത വാഹനങ്ങള്‍, തമിഴ് നാട്ടിലേക്ക് ലോഡുമായി പോവുന്ന വാഹനങ്ങള്‍, അനധികൃതമായി കടത്തിവിടുന്ന മറ്റ് വാഹനങ്ങളില്‍ നിന്നാണ് പിരിവ് നടത്തി വന്‍ തുകകള്‍ ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നത്. ശബരിമല സീസന്‍ തുടങ്ങുന്നതോടെ  അനധികൃത വരുമാനം ഒരു ലക്ഷം രൂപയുടെ മുകളിലോട്ട് പോവുമെന്നാണ്  പറയപ്പെടുന്നത്്. തമിഴ്‌നാട് അതിര്‍ത്തിയിലൂള്ള പെട്രോള്‍ പമ്പിന്  സമീപത്ത് വച്ചാണ് സ്യൂട്ട്‌കെയിസില്‍ പണം നിറയ്ക്കുന്നത്.  അനധികൃത വാഹനം കടത്തിവിടാനും ഇവരില്‍ നിന്ന് പണം കൈപ്പറ്റാനും പ്രത്യേക ഏജന്റുമാരായി യുവാക്കള്‍ തന്നെ രംഗത്തുണ്ട്. സീസണല്ലാത്ത സമയത്ത്്  ഒരു ദിവസം 35150 രൂപ ലഭിക്കുകയാണെങ്കില്‍ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട വരുമാനം എത്ര ലക്ഷങ്ങളാണ് ചെക് പോസ്റ്റ് വഴി ചോര്‍ന്ന് പോവുന്നതെന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത വസ്തുതയാണ്. പരിശോധനയില്‍ പിടികൂടിയാല്‍ വകുപ്പ് തല അന്വേഷണമോ  അച്ചടക്ക നടപടിയുടെ ഭാഗമായി  സ്ഥലം മാറ്റം മാത്രമാണ് നല്‍കി വരുന്നത്്. മറ്റു നടപടി ഇല്ലാത്തതിനാ ല്‍  മറ്റു സ്ഥലങ്ങളില്‍ പോയാലു ം കൈക്കൂലി തുടര്‍ന്നു കൊണ്ടേ യിരിക്കുകയാണ് പതിവ്. ഇന്നലെ നടന്ന പരിശോധനയില്‍ വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്‍, സി ഐ ശശി, എസ് ഐ സുരേന്ദ്രന്‍, നാരായണന്‍, ശങ്കര്‍, അനില്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പണം കണ്ടെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക