|    May 25 Thu, 2017 8:46 am
FLASH NEWS

ഗോവിന്ദച്ചാമി സൗമ്യയോട് ചെയ്തത് ചാനലുകാര്‍ അമ്മയോട് ചെയ്യരുത്: എസ് ശാരദക്കുട്ടി

Published : 19th September 2016 | Posted By: mi.ptk

saradakkutty

പൊന്നാനി: സൗമ്യയുടെ ദുരന്തത്തിന് പിന്നാലെ അവരുടെ അമ്മയോട് ചാനലുകാരുടെ നടപടിക്കെതിരെ പ്രശസ്ത എഴുത്തുകാരി എസ് ശാരദക്കുട്ടി വിമര്‍ശനവുമായി രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി ചാനലുകാര്‍ക്കെതിരെ ആഞ്ഞടിച്ചത്. സൗമ്യയോട് ഗോവിന്ദച്ചാമി ചെയ്തത് ചാനലുകാര്‍ അവരുടെ അമ്മയോട് ചെയ്യുകയാണെന്ന് ശാരദക്കുട്ടി തുറന്നടിക്കുന്നു.ഇനി ചാനലുകാരുടെ അടുത്ത ലക്ഷ്യം ജിഷയുടെ അമ്മയാണെന്നും ചാനലുകാരുടെ കെട്ടുകാഴ്ചകള്‍ക്ക് ജിഷയുടെ അമ്മ നിന്ന് കൊടുക്കരുതെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.പോസ്റ്റിന്റെ പൂര്‍ണരൂപംസൗമ്യയുടെ ദാരുണമായ അന്ത്യം അമ്മയില്‍ ഉണ്ടാക്കിയ ആഘാതം ആഴത്തിലുള്ളതാണ്. പക്ഷെ, നിയമവശങ്ങളും അതിന്റെ സാങ്കേതികതകളും ഒന്നും അറിയാത്ത ആ സാധുസ്ത്രീയെ ഓരോ ചാനലിലും ഇരുത്തി നിലവിളിപ്പിക്കുന്ന കാഴ്ച അസഹ്യമാണ്. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ ഉള്ള അമ്മയുടെ നിലവിളി ഇപ്പോള്‍ ഓരോ ദിവസവും പരിഹാസ്യമായ ചടങ്ങാക്കേണ്ടി വരുന്നു അവര്‍ക്ക്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഒരു കോമാളിയാകുവാന്‍ ഇരുന്നു കൊടുക്കരുതെന്ന് ആ പ്രിയപ്പെട്ട സഹോദരിയോടു  ഞാന്‍ അപേക്ഷിക്കുകയാണ്. ഗോവിന്ദച്ചാമി മകളോട് ചെയ്തത് ചാനലുകള്‍ അമ്മയോട് ചെയ്യരുത്. ജിഷയുടെ അമ്മയെ അകത്ത് ഒരുക്കിയെടുക്കുന്നുണ്ട് നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുവാന്‍. ഇത്രയ്ക്കു വികൃതമാകരുത് സമൂഹമനസ്സാക്ഷി. കൊന്നവരെ പിന്നെയും ബലാല്‍സംഗം ചെയ്യരുത്. അപേക്ഷയാണ്.”

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day