|    Jan 22 Sun, 2017 7:25 am
FLASH NEWS

ഗോവിന്ദച്ചാമി: കുറ്റകൃത്യങ്ങളുടെ ഉറ്റതോഴന്‍

Published : 16th September 2016 | Posted By: SMR

തൃശൂര്‍: മോഷണവും പീഡനവും പതിവാക്കിയ കുറ്റവാളിയായിരുന്നു ഗോവിന്ദച്ചാമി. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തായിരുന്നു വീട്. അച്ഛനും അമ്മയും മരിച്ചു. അച്ഛന്‍ അറുമുഖന്‍ വിമുക്ത ഭടനായിരുന്നു. ജ്യേഷ്ഠന്‍ സുബ്രഹ്മണി കൊലപാതകശ്രമക്കേസില്‍ സേലം ജയിലിലാണ്. വിരുതാചലം സമത്വപുരത്തെ 51 ഐവത്തുകുടിയില്‍ ഭവനനിര്‍മാണ പദ്ധതി പ്രകാരം സര്‍ക്കാര്‍ വച്ചുനല്‍കിയതാണ് ഗോവിന്ദച്ചാമിയുടെ വീട്.
മോഷണത്തിനൊപ്പം സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തി ബലാല്‍സംഗം നടത്തുന്നതാണ് ഇയാളുടെ പതിവ്. ട്രെയിനില്‍ സ്‌കൂള്‍ അധ്യാപികയെ മാനഭംഗപ്പെടുത്തി കൊല്ലാന്‍ ശ്രമിച്ച് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഇയാള്‍ക്കെതിരേ സേലം കോടതിയില്‍ കേസുണ്ട്. കവര്‍ച്ചാശ്രമങ്ങളും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുമടക്കം എട്ടു ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലായാണ് ഈ കേസുകള്‍. സേലം പോലിസ് െ്രെകം 342/2007 കളവ് കേസില്‍ സേലം ജയിലില്‍ ആറുമാസം ജയില്‍ശിക്ഷ. പഴനി പോലിസ് െ്രെകം 49/2005 കവര്‍ച്ചക്കേസില്‍ എട്ടുമാസം.
മൈലാം പോലിസ് രജിസ്റ്റര്‍ ചെയ്ത െ്രെകം 380/2003 കേസില്‍ കൃഷ്ണ (രാജ) എന്ന പേരില്‍ മൂന്നുമാസം ശിക്ഷ. ഈറോഡ് റെയില്‍വേ പോലിസ് െ്രെകം 100/2003 കേസില്‍ 379 പ്രകാരം ഈറോഡ് സബ്ജയിലില്‍ ഏഴുമാസം ശിക്ഷ. ഈറോഡ് റെയില്‍വേ പോലിസ് െ്രെകം 97/2008 കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ എട്ടുമാസം ശിക്ഷ. സേലായൂര്‍ പോലിസ് െ്രെകം 910/2007 കേസില്‍ രമേശന്‍ (രാജ) എന്ന പേരില്‍ ജെങ്കല്‍പെട്ട് ഈസ്റ്റ് കോടതി അഞ്ചുമാസം ശിക്ഷ. തിരുവള്ളൂര്‍ ടൗണ്‍ പോലിസ് െ്രെകം 50/2007 കേസില്‍  മൂന്നുമാസം ശിക്ഷ. കമ്മാപുരം പോലിസ് െ്രെകം 6/2005 പിടിച്ചുപറിക്കേസില്‍ 45 ദിവസം. ആന്ധ്രപ്രദേശിലെ ഗൂട്ടി പോലിസ് സ്‌റ്റേഷനില്‍ െ്രെകം 38/02 എംസി 70/2002 സെക്ഷന്‍ 41 വകുപ്പുപ്രകാരം ആറുമാസം ജയില്‍ശിക്ഷ. പല കേസുകളിലും വ്യത്യസ്തമായ പേരുകളാണ് ഇയാള്‍ നല്‍കിയത്.  മാലപിടിച്ചുപറിച്ച് ബൈക്കില്‍പോവുന്നതിനിടെ ബ്രേക്ക് പൊട്ടി. വണ്ടി നിര്‍ത്തി രക്ഷപ്പെടാനായി വീലിനിടയിലേക്ക് കയറ്റിയ ഇടതുകൈ അറ്റുപോയെന്നാണ് ഇയാളുടെ മൊഴി. എന്നാല്‍, കവര്‍ച്ചയ്ക്കിടെ നാട്ടുകാര്‍ പിടികൂടി കൈപ്പത്തി വെട്ടിയെടുത്തതാണെന്നും പറയുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക