|    Apr 23 Mon, 2018 8:54 pm
FLASH NEWS
Home   >  News now   >  

ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷിച്ചത് ‘ആകാശപ്പറവകള്‍’

Published : 16th September 2016 | Posted By: Navas Ali kn

govindachami

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമി എന്ന ചാര്‍ലി തോമസിനെ തൂക്കുകയറില്‍നിന്ന് രക്ഷിച്ച് ആയുസ്സ് നീട്ടിനല്‍കിയത് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷിനറി സംഘടന. 2007ലാണ് യാചകനും കുറ്റവാൡയുമായ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേര് സ്വീകരിച്ചത്. തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും ചില്ലറ മോഷണവും യാചനയുമായി നടന്നിരുന്ന ഗോവിന്ദച്ചാമിയെ മാമോദീസ മുക്കി സുവിശേഷത്തിന്റെ പുതിയ വഴിയിലേക്ക് നയിച്ചത് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ആകാശപ്പറവകളുടെ തമിഴ്‌നാട് കേന്ദ്രമായിരുന്നു. ഇന്ത്യയിലെ ഭിക്ഷാടകരെയും ക്രിമിനലുകളെയും മതംമാറ്റുന്നതിനായി ഈ സംഘടന അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയില്‍ മുംബൈ ആണ് വിദേശഫണ്ട് സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ആസ്ഥാനം. കേരളത്തിലാവട്ടെ കൊച്ചിയില്‍ ഫാ. ബിന്യാമിന്റെ നേതൃത്വത്തിലാണ് ആകാശപ്പറവകള്‍ പ്രവര്‍ത്തിക്കുന്നത്. 14 ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ആസ്ഥാനമായാണ് പ്രവര്‍ത്തനം. കേരളത്തിലെ ആകാശപ്പറവകളില്‍ 20,000 അംഗങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്.
2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി അറസ്റ്റിലായപ്പോള്‍ കുറ്റവാൡയുടെ പേരായി പത്രങ്ങളില്‍ വന്നത് ചാര്‍ലി തോമസ് എന്നായിരുന്നു. എന്നാല്‍, ചില ഇടപെടല്‍ മൂലം തുടര്‍ന്നങ്ങോട്ട് വാര്‍ത്താമാധ്യമങ്ങളില്‍ സൗമ്യയുടെ ഘാതകനായി ഗോവിന്ദച്ചാമി എന്ന പേരു മാത്രമാണ് അച്ചടിച്ചുവന്നത്. ഇയാള്‍ മതംമാറി ക്രിസ്ത്യാനിയായ കാര്യം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. ചാര്‍ലി തോമസ് പിടിയിലായ ഉടനെത്തന്നെ ഇദ്ദേഹത്തെ കേസില്‍നിന്നു രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ തൃശൂര്‍ വടക്കാഞ്ചേരിയിലെ ബിജു ആന്റണി എന്ന ബി എ ആളൂരിനെയാണ് ആകാശപ്പറവകള്‍ ഇതിനായി നിയോഗിച്ചത്. അദ്ദേഹം ഗോവിന്ദച്ചാമിക്കുവേണ്ടി ആറു മാസമാണ് തൃശൂര്‍ അതിവേഗ കോടതിയില്‍ വന്ന് ന്യായവാദങ്ങള്‍ നിരത്തിയത്. സിപിഎം പ്രാദേശിക നേതാവ് ഉള്‍പ്പെടെ തൃശൂര്‍ ബാറിലെ പ്രഗല്‍ഭരായ നാല് അഭിഭാഷകരെയും ആളൂര്‍ ഒപ്പംകൂട്ടിയിരുന്നു. ലക്ഷങ്ങളാണ് പ്രതിഫല ഇനത്തില്‍ ആളൂരിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഫീസിനെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആളൂര്‍ പലപ്പോഴും പല മറുപടികളാണ് നല്‍കിയത്. ഹൈക്കോടതിയില്‍ അപ്പീലില്‍ ഒരു മാസത്തോളം ഒരു സംഘം അഭിഭാഷകരുമായാണ് ആളൂര്‍ എത്തിയിരുന്നത്.
ആളൂരിനെ രംഗത്തിറക്കിയതോടൊപ്പംതന്നെ ആകാശപ്പറവകളുടെ കുന്നംകുളം ശാഖയിലെ പ്രവര്‍ത്തകര്‍ സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. സൗമ്യ വധക്കേസിന്റെ വിചാരണ സമയത്ത് മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരുന്നു. സൗമ്യയുടെ ആത്മാവിനുവേണ്ടി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കാനെന്ന രൂപത്തിലാണ് അവര്‍ ധവളപ്പാറയിലെ വീട്ടിലെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss