|    Jan 17 Tue, 2017 8:26 am
FLASH NEWS

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കി

Published : 15th September 2016 | Posted By: G.A.G

soumya-infocus
ന്യൂഡല്‍ഹി : വിവാദമായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍, മാനഭംഗത്തിനു വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. ഇതില്‍ ഇടപെടാന്‍ സുപ്രിംകോടതി തയ്യാറായില്ല. ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.  സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതിനു തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്നു കണ്ടെത്തിയാണ് ഐപിസി 302 പ്രകാരമുള്ള വധശിക്ഷ റദ്ദാക്കിയത്.
കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും അതിനാല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി പാന്ത്, യു യു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഗോവിന്ദച്ചാമിയ്‌ക്കെതിരെ ആരോപിക്കപ്പെട്ട കൊലപാതകക്കുറ്റം നിലനില്‍ക്കുന്നതല്ല എന്ന് വിലയിരുത്തിയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗായി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വധശിക്ഷ ഒഴിവാക്കിയത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ്  ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയാണെന്നുള്ളതിന് എന്തെങ്കിലും തെളിവുകളുണ്ടോ എന്ന്  കേസ് പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗായി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞാഴ്ച അന്വേഷിച്ചിരുന്നു. ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിതാഴെയിട്ടതിന് തെളിവുണ്ടോ എന്നും സൗമ്യ സ്വയം ചാടിയതാകാന്‍ സാധ്യതയില്ലേ എന്നും പ്രോസിക്യൂഷനോട് ചോദിച്ച കോടതി  ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും പറഞ്ഞിരുന്നു.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 335 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക