|    Mar 24 Fri, 2017 3:51 am
FLASH NEWS

അമീറുളിന് വേണ്ടിയും ഹാജരാകുമെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍

Published : 7th July 2016 | Posted By: mi.ptk

amirul-aloor

തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടിയും ഹാജരാകാന്‍ തയ്യാറാകുന്നു.  കേസ് വാദിക്കണമെന്ന ആവശ്യവുമായി അമീറുളുമായി അടുപ്പമുള്ളവര്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ പറഞ്ഞു.
അമീറുളിനെ നേരില്‍ കാണുന്നതിനും സംസാരിക്കുന്നതിനും വക്കാലത്ത് ഒപ്പിട്ടുവാങ്ങുന്നതിനുമായി ജയില്‍ സൂപ്രണ്ടിനെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമീറുളിന് വേണ്ടി കോടതി തന്നെ ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തിയിരുന്നു. കോടതി നിയോഗിച്ച അഡ്വ.പി രാജന്‍ പ്രതിയെ നേരില്‍കണ്ട് സംസാരിക്കുകയും വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു.എന്നാല്‍ അമീറുളിന്റെ അടുപ്പക്കാരുടെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുക്കുന്നതെന്ന് ആളൂര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമീറുളിന് കോടതി നിയോഗിച്ച അഭിഭാഷകന്‍ അഡ്വ. രാജനുമായി സംസാരിക്കുമെന്നും ആളൂര്‍ പറഞ്ഞു.

(Visited 435 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക