|    Jan 20 Fri, 2017 9:54 pm
FLASH NEWS

ഗോവാ സംഘം ജില്ലയില്‍

Published : 6th January 2017 | Posted By: fsq

ആലപ്പുഴ: ത്രിതലപഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിവിധ പ്രാദേശിക നേരിട്ടു വിലയിരുത്തുന്നതിനും ഗോവയില്‍ നിന്നുള്ള റൂറല്‍ ലൈവ്‌ലി ഹുഡ് മിഷന്‍ സംഘം ആലപ്പുഴയില്‍ എത്തി. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയ, നടത്തിപ്പ്, ഗ്രാമസഭസംഘാടനവും പ്രവര്‍ത്തനങ്ങളും, തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍, കുടുംബശ്രീ സംവിധാനം, ആശ്രയപദ്ധതി, ബഡ്‌സ്, ബാലസഭ, വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ എന്നിവ പഠനവിധേയമാക്കും. മാരാരിക്കുളം വടക്ക്്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളില്‍ സംഘം പര്യടനം നടത്തും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജി വേണുഗോപാല്‍ കാര്യങ്ങള്‍വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാപഞ്ചായത്തംഗങ്ങളായ സിന്ധു വിനു, സുമ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക