|    Sep 25 Tue, 2018 3:09 pm
FLASH NEWS
Home   >  News now   >  

ഗോവയെ ഒറ്റ ഗോളില്‍ ചെന്നൈയിന്‍ വീഴ്ത്തി

Published : 15th February 2018 | Posted By: vishnu vis


മഡ്ഗാവ്: ഐഎസ്എല്ലില്‍ ഗോവയുടെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിനോട് ഗോവ പരാജയമേറ്റുവാങ്ങി. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഗോവയെ ചെന്നൈയിന്‍ കീഴ്‌പ്പെടുത്തിയത്.
ഗോവയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ പന്തടക്കത്തിലും ഗോള്‍ ശ്രമങ്ങളിലും ആധിപത്യം ഗോവയ്‌ക്കൊപ്പമായിരുന്നു. 54 ശതമാനം പന്തടക്കിവച്ച ഗോവ 14 തവണ ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
52ാം മിനിറ്റിലാണ് ചെന്നൈയിന്റെ അക്കൗണ്ടില്‍ വിജയ ഗോള്‍ പിറന്നത്. ഇനിയോ കാല്‍ഡര്‍നോനാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്. ലീഡ് നേടിയതോടെ പ്രതിരോധം ശക്തിപ്പെടുത്തിയ ചെന്നൈയിന് മുന്നില്‍ ഗോവ മുട്ടുമടക്കുകയായിരുന്നു.
ജയത്തോടെ 15 മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തും 14 മല്‍സരത്തില്‍ നിന്ന് 20 പോയിന്റുകളുള്ള ഗോവ ആറാം സ്ഥാനത്തുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss