|    Aug 22 Tue, 2017 10:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോവയെയും വീഴ്ത്തി നോര്‍ത്ത് ഈസ്റ്റിന്റെ കുതിപ്പ്

Published : 5th October 2016 | Posted By: SMR

ഗുവാഹട്ടി:ഐഎസ്എല്‍ മൂന്നാം സീസണില്‍  നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയ കുതിപ്പ് തുടരുന്നു. എഫ്‌സി ഗോവയ്‌ക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 2-0 ത്തിന്റെ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ്  യുണൈറ്റഡ് ഗോവന്‍നിരയെ തകര്‍ത്തത്. എമിലാനോ അല്‍ഫാറോ ഇരട്ട ഗോളുകള്‍ നേടിതിളങ്ങി.
കളിയുടെ 21ാം മിനിറ്റില്‍ ഗോവയുടെ ഗോളി ലക്ഷ്മീകാന്ത് കട്ടമണിയുടെ പിഴവിനെ മുതലെടുത്ത് എമിലാനോ അല്‍ഫാറോ വലകുലുക്കി നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. 1-0 ത്തിന്റെ ലീഡുമായാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതി പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 63ാം മിനിറ്റില്‍ എമിലാനോ ആല്‍ഫറോ വീണ്ടും വലകുലുക്കി നോര്‍ത്ത് ഈസ്റ്റിനെ 2-0 എന്ന ലീഡിലേക്കുയര്‍ത്തി. മല്‍സരത്തിന്റെ മുഴുവന്‍ സമയങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക