|    Mar 23 Thu, 2017 6:06 pm
FLASH NEWS

ഗോവയില്‍ തളിപ്പറമ്പ് സ്വദേശിയുടെ ദുരൂഹമരണം: ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു

Published : 27th September 2016 | Posted By: SMR

തളിപ്പറമ്പ്: വിനോദയാത്രയ്ക്കു പോയ സംഘത്തിലെ തളിപ്പറമ്പ് സ്വദേശി ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.
തളിപ്പറമ്പ് ഞാറ്റുവയല്‍ വട്ടപ്പാറ മീത്തലെപാത്ത് ബീരാന്‍-നഫീസ ദമ്പതികളുടെ മകന്‍ ഇസ്ഹാഖ് (24) ആണ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. അഞ്ജുന പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട സ്ഥലത്ത് അവശനിലയില്‍ കണ്ടെ ത്തിയ യുവാവിനെ പോലിസെ ത്തി പനാജി ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം വൈകീട്ടോടെ മരണപ്പെട്ടു. സംഭവം കൊലപാതകമാണെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സഹോദരി വളപട്ടണം പോലിസില്‍ പരാതി നല്‍കിയത്. അന്വേഷണ ഭാഗമായി ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. തളിപ്പറമ്പ് അനുഗ്രഹ ഷോപ്പിങ് കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായ ഇസ്ഹാഖ് ഇക്കഴിഞ്ഞ 17നാണു പുതിയതെരുവില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്കു പോയത്.
തീവണ്ടി മാര്‍ഗം പോയ സംഘത്തില്‍ തളിപ്പറമ്പ്, അഴീക്കോട് സ്വദേശികളും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഗോവയിലെത്തിയ സംഘത്തേ ാടൊപ്പം എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലുള്ളവരും ഉണ്ടായിരുന്നതായി പറയപ്പെടു ന്നു. ഗോവയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയുള്ള അഞ്ജുന ബീച്ചിന് സമീപത്തെ യുഎ ബാ ര്‍ ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ നാലോടെ യുവാവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളില്‍ ചിലര്‍ അഞ്ജുന പോലിസില്‍ പരാതി നല്‍കി. ഇതിനിടെ, അവശനിലയില്‍ കണ്ടെത്തിയ ഇസ്ഹാഖിനെ പനാജി ജിഎംസി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇസ്ഹാഖിനൊപ്പമുണ്ടായിരുന്ന തളിപ്പറമ്പ്, അഴീക്കോട് സ്വദേശികളെ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംഘത്തിലെ ചിലര്‍ക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണു സംശയമുയര്‍ന്നിട്ടുള്ളത്. യുവാവിന്റെ മൃതദേഹം നാട്ടിലെത്തി ഖബറടക്കി.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക