ഗോവയില്‍ ആര്‍എസ്എസില്‍ കലാപം;400ലേറെ പേര് രാജി പ്രഖ്യാപിച്ചു
Published : 1st September 2016 | Posted By: mi.ptk

പനാജി:ഗോവയില്‍ 400ഓളം സ്വയം സേവകര്‍ ആര്‍എസ്എസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വെലിങ്ഗറെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ലാ ഉപജില്ലാ ശാഖ തലങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് രാജിവച്ചവരില്‍ ഏറെയും. പനാജിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആറ് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. സുഭാഷ് വെലിങ്ഗറെ പുറത്താക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി രാജി പ്രഖ്യാപിച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. വെലിങ്ഗറെ തിരിച്ചെടുക്കാതെ തങ്ങള്‍ സംഘടനയിലേയ്ക്ക് തിരിച്ചുവരില്ലെന്ന് രാജി പ്രഖ്യാപിച്ച് സ്വയം സേവകര്‍ പറഞ്ഞു.ആര്‍എസ്എസ് ഗോവ ഘടകത്തില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളാണ് പുറത്താക്കപ്പെട്ട വെലിങ്ഗര്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയം നേരിടുമെന്ന് വെലിങ്കര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചതാണ് വെലിങ്ഗറിന്റെ പുറത്താക്കലിന് വഴിവെച്ചത്. കഴിഞ്ഞ ദിവസം അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ച വേളയില്‍ വെലിങ്ഗറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടന കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. ആര്‍എസ്എസ് കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനയ്ക്ക് വെലിങ്ഗര് നേതൃത്വം നല്‍കുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.വെലിങ്ഗറെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കിയതായ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് വൈദ്യയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വെലിങ്ഗര്ക്ക് ചില രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും സംഘ് നേതാവെന്ന നിലയില്‍ അതിന് സാധിക്കില്ലെന്നുമാണ് വൈദ്യ വ്യക്തമാക്കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.