|    Oct 19 Thu, 2017 7:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോവന്‍ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം

Published : 4th August 2016 | Posted By: SMR

പനാജി: ഗോവ സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് നിയമസഭാ സ്പീക്കര്‍ ആനന്ദ് ഷെറ്റ് അനുമതി നല്‍കി. പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് റാണയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ 10 എംഎല്‍എമാര്‍ പ്രമേയത്തിന് പിന്തുണ നല്‍കി. പ്രമേയത്തിന്‍മേല്‍ സഭയില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് വോട്ടിനിടും. ചര്‍ച്ചയുടെ തിയ്യതി, സഭാ നേതാവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെയും മുന്‍ സ്പീക്കര്‍ രാജേന്ദ്ര അര്‍ലേക്കറുടെയും നടപടികളില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് റാണ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക