|    Oct 16 Tue, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോവന്‍ കപ്പ് : ഗോകുലം എഫ്‌സി ഫൈനലില്‍

Published : 16th September 2017 | Posted By: fsq

 

പനാജി: ഗോവയില്‍ ചരിത്രം കുറിച്ച് കേരള ക്ലബ്ബ് ഗോകുലം എഫ്‌സി കുതിക്കുന്നു. പ്രഥമ എഡബ്ല്യുഇഎസ് കപ്പ് കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജയത്തോടെ ഗോകുലം ഫൈനല്‍ റൗണ്ടിലെത്തി. സെമിഫൈനലില്‍ ശക്തരായ സാല്‍ഗോക്കറിനെയാണ് ഗോകുലം കീഴടക്കിയത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ അഡലജെ നേടിയ ഏക ഗോളായിരുന്നു ഗോകുലത്തെ ഫൈനലില്‍ എത്തിച്ചത്. അവസാന നിമിഷം വരെ ഗോള്‍ വരള്‍ച്ച നേരിട്ട മല്‍സരത്തില്‍ മികച്ച ഫിനിഷിങോടെ അഡലജെ സാല്‍ഗോക്കറിന്റെ വല കുലുക്കി. മൂന്നു മല്‍സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകള്‍ അക്കൗണ്ടിലാക്കിയ അഡലജെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലാണ്. ആദ്യ മല്‍സരത്തില്‍ വാസ്‌കോ ഗോവയ്‌ക്കെതിരേ അഡലജെ ഹാട്രിക് നേടിയിരുന്നു. പൂനെ സിറ്റിയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച ഡെംപോ എഫ്‌സിയാണ് അവസാന റൗണ്ടില്‍ ഗോകുലത്തിന്റെ എതിരാളികള്‍. 17ന് നടക്കുന്ന ഫൈനലില്‍ ഡെംപോയെയും തോല്‍പിച്ചാല്‍ ചരിത്രം കുറിച്ച് ഗോകുലം കപ്പുയര്‍ത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss