|    Jul 17 Tue, 2018 1:33 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോവന്‍ കപ്പ് : ഗോകുലം ഇന്ന് സ്‌പോര്‍ട്ടിങ്ങിനെ നേരിടും

Published : 12th September 2017 | Posted By: fsq

 

മലപ്പുറം: ഗോവയില്‍ നടക്കുന്ന ഒന്നാമത് എഡബ്ല്യുഇഎസ് കപ്പ് ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഗോകുലം എഫ്‌സി മലപ്പുറം സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഗോവയെ നേരിടും. ഇന്ന് ജയിച്ചാല്‍ ഗോകുലം സെമിയിലെത്തും. ആദ്യ മല്‍സരത്തില്‍ ഗോകുലം വാസ്‌കോ ഗോവയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തിരുന്നു. ഗ്രൂപ്പ് എയില്‍ ഡെംപോ ഗോവ, ഒഎന്‍ജിസി മുംബൈ, കലങ്ക്വേറ്റ് അസോസിയേഷന്‍, ഗ്രൂപ്പ് ബിയില്‍ സാല്‍ഗോക്കര്‍, വിവാ ചെന്നൈ, എഫ്‌സി ഗോവ, ഗ്രൂപ്പ് സിയില്‍ എഫ്‌സി ബര്‍ദേസ്, എഫ്‌സി പൂനെ സിറ്റി, ഡംപോ ജൂനിയര്‍ ടീമുകളുമാണ് മല്‍സരിക്കുന്നത്. സാല്‍ഗോക്കറും ഡെംപോയും സെമിയിലെത്തിയിട്ടുണ്ട്. 14നും 15നും സെമിയും 17ന് ഫൈനലും നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss