|    Dec 17 Sun, 2017 9:27 pm
FLASH NEWS
Home   >  National   >  

ഗോവധമാരോപിച്ച് ദലിതരെ മര്‍ദിച്ച സംഭവം: ഗുജറാത്തില്‍ സംഘര്‍ഷം പടരുന്നു

Published : 19th July 2016 | Posted By: G.A.G

അഹ്മദാബാദ്: ചത്ത കന്നുകാലിയുടെ തോലുരിച്ചതിന് തുകല്‍പ്പണിക്കാരായ ദലിതരെ പശുവിനെ കൊന്നെന്ന് ആരോപിച്ച് മര്‍ദിച്ച സംഭവത്തില്‍ ഗുജറാത്തില്‍ പ്രതിഷേധം പടരുന്നു. സ്ംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പ്രതിഷേധത്തിന്റെ ഭാഗമായി ഏഴ് ദലിത് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നാലെ സംഘര്‍ഷം കത്തിപ്പടരുകയാണ്. രാജ്‌കോട്ട്‌പോര്‍ബന്തര്‍ ദേശീയപാത മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. ദലിത് സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലികളിലാണ് യുവാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഗോസംരക്ഷണ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് ഏതാനും ചിലര്‍ നാല് തുകല്‍പണിക്കാരെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
അക്രമത്തിനിരയായവര്‍ക്ക് ഒരു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പ്രഖ്യാപിച്ചു. കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss