|    Jun 26 Mon, 2017 5:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോള്‍ വര്‍ഷിച്ച് റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറിനരികെ

Published : 28th October 2016 | Posted By: SMR

മാഡ്രിഡ്: കിങ്‌സ് കപ്പ് (കോപ ഡെല്‍ റേ) ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ വര്‍ഷിച്ച് റയല്‍ മാഡ്രിഡിന്റെ കുതിപ്പ്. അവസാന 32ലെ ആദ്യപാദ മല്‍സരത്തില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ കള്‍ച്ചറല്‍ ലിയോണേസയെ അവരുടെ മൈതാനത്ത് റയല്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് തരിപ്പണമാക്കി.
ഈ കളിയിലെ വമ്പന്‍ ജയത്തോടെ റയല്‍ പ്രീക്വാര്‍ട്ടറില്‍ ഏറക്കുറെ സ്ഥാനമുറപ്പിക്കുക യും ചെയ്തു. റയലിന്റെ തട്ടകത്തില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദത്തില്‍ അദ്ഭുതങ്ങള്‍ നടക്കാന്‍ സാധ്യത കുറവാണ്.
ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത റയല്‍ രണ്ടാംപകുതിയില്‍ നാലു ഗോളുകള്‍ എതിര്‍ വലയ്ക്കുള്ളിലാക്കി ജയം ആധികാരികമാക്കി. ഇരട്ടഗോളുകള്‍ വീതം നേടിയ അല്‍വാറോ മൊറാറ്റ യും മാര്‍കോ അസെന്‍സിയോയുമാണ് റയലിന്റെ വന്‍ വിജയത്തിനു ചുക്കാന്‍പിടിച്ചത്.
അസെന്‍സിയോ 32, 53 മിനിറ്റുകളിലാണ് സ്‌കോര്‍ ചെയ്തതെങ്കില്‍ മൊറാറ്റയുടെ ഗോളുക ള്‍ 46, 55 മിനിറ്റുകളിലായിരുന്നു. നാച്ചോ മോണ്‍റിയല്‍ ഒരു തവണ വലകുലുക്കിയപ്പോള്‍ ആദ്യഗോള്‍ എതിര്‍ താരം ജിയാനി സ്യുവെര്‍ലൂനിന്റെ സംഭാവനയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക