|    Jul 20 Fri, 2018 11:59 pm
FLASH NEWS

ഗോള്‍ മഴ പെയ്യിച്ച് കൗമാര കാല്‍പന്ത് കളിക്ക് വരവേല്‍പ്പ്‌

Published : 28th September 2017 | Posted By: fsq

 

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വിരുന്നെത്തുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിഭാവനം ചെയ്ത ‘വണ്‍ മില്യണ്‍ ഗോള്‍’ പ്രചാരണ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഒരുങ്ങിയതു 310 ഗോള്‍ പോസ്റ്റുകള്‍. ഫുട്ബോളിനെ നെഞ്ചോടു ചേര്‍ത്തു സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഗോളടിക്കാന്‍ ആവേശത്തോടെയാണ് എത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ ഏഴുവരെയായിരുന്നു കേരളത്തിലെമ്പാടും വലകള്‍ നിറച്ച ‘വണ്‍ മില്യണ്‍ ഗോള്‍’ അരങ്ങേറിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ഗോള്‍ പോസ്റ്റില്‍ ഒളിംപ്യനും സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മേഴ്സിക്കുട്ടന്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചരണാര്‍ത്ഥം വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ‘വണ്‍ മില്യന്‍ ഗോള്‍’ പരിപാടിയില്‍ ഗോള്‍മഴ പെയ്തിറങ്ങി. ഫോര്‍ട്ടുകൊച്ചി എഡ് വേര്‍ഡ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിഫ റഫറി മൈക്കിള്‍ ആന്‍ഡ്രൂസ് പോസ്റ്റിലേക്ക് നിറയൊഴിച്ച് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷീബലാല്‍ അധ്യക്ഷത വഹിച്ചു. നെഹറു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പള്ളുരുത്തി വെളിയില്‍ നടന്ന ‘വണ്‍മില്യന്‍ ഗോള്‍’ പരിപാടി അന്തര്‍ദേശീയ ഗുസ്തി റഫറി എം എം സലീം ഉദ്ഘാടനം ചെയ്തു. പി എസ് വിപിന്‍ പള്ളുരുത്തി അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ടി ഡി  ഹൈസ്‌ക്കൂളില്‍ പ്രധാന അദ്ധ്യാപിക സരള ഡി പ്രഭു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും, അധ്യാപകരും ചേര്‍ന്ന് അറുനൂറ് ഗോളുകള്‍ പോസ്റ്റിലേക്ക് അടിച്ചു കയറ്റി.നെടുമ്പാശ്ശേരി: അണ്ടര്‍ 17 ലോകകപ്പ്—മല്‍സരങ്ങളോട്— അനുബന്ധിച്ചുള്ള ‘വണ്‍ മില്യന്‍ ഗോള്‍ പരിപാടിയുടെ ഭാഗമായി നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണിയില്‍ നുറുകണക്കിന് പേര്‍ ഗോളടിച്ചു. ചെങ്ങമനാട് എസ്‌ഐ എം കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്— മിനി എല്‍ദോ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. മരട്: അണ്ടര്‍ 17 ഫിഫ ലോകകപ്പ് കൊച്ചി മത്സരത്തിന്റെ പ്രചരണാര്‍ത്ഥം ‘വണ്‍ മില്ല്യണ്‍ ഗോള്‍’ പരിപാടിയുടെ ഭാഗമായി മരട് നഗരസഭയും ഗോളടിച്ചു. മരട് മാങ്കായില്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. നഗരസഭ ചെയര്‍പെഴ്‌സണ്‍ സുനില സിബി ആദ്യ ഗോളടിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു.  നഗരസഭ കൗണ്‍സിലര്‍മാരും, ഉദ്യോഗസ്ഥരും, അംബുജാക്ഷന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ പരിശീലകരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ,പ്രവര്‍ത്തകരും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും, നാട്ടുകാരും ഗോളടിക്കാന്‍ കൂടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss