|    Oct 20 Sat, 2018 2:19 pm
FLASH NEWS
Home   >  Sports  >  Football  >  

ഗോള്‍ മഴയില്‍ ആറാടി പിഎസ്ജി

Published : 30th September 2017 | Posted By: ev sports


പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ ഗോളടിമേളം. പാരിസിലെ പാര്‍ക്ക് ഡെസ് പ്രിന്‍സസ് മൈതാനത്ത് നെയ്മറും കവാനിയും എംബാപ്പയും ചേര്‍ന്ന വിസ്മയം തീര്‍ത്തപ്പോള്‍ ബോര്‍ഡക്‌സിനെ 6-2 ന് പിഎസ്ജി കെട്ടുകെട്ടിച്ചു. കളി തുടങ്ങി 5ാം മിനിറ്റില്‍ അക്കൗണ്ട് തുറന്ന പിഎസ്ജിക്ക് വേണ്ടി 12ാം മിനിറ്റില്‍ എഡിസണ്‍ കവാനി ലീഡുയര്‍ത്തി. നെയ്മറിന്റെ അസിസ്റ്റിലായിരുന്നു കവാനിയുടെ ഗോള്‍. 21ാം മിനിറ്റില്‍ മ്യൂനിയറിലൂടെ പിഎസ്ജി മൂന്നാം ഗോള്‍ നേടിയപ്പോള്‍ 31ാം മിനിറ്റില്‍ സഖാരെയിലൂടെ ബോര്‍ഡക്‌സ് ഒരു ഗോള്‍ മടക്കി. 40ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ പിഎസ്ജിയുടെ ലീഡ് 4-1 എന്ന നിലയിലേക്കെത്തിച്ചു. ഒന്നാം പകുതിക്ക് തൊട്ടുമുമ്പ്  ഡ്രാക്‌സലറും വലകുലുക്കിയതോടെ 5-1 എന്ന നിലയിലാണ് പിഎസ്ജി കളം പിരിഞ്ഞത്.
രണ്ടാം പകുതിയിലും കളിമികവ് തുടര്‍ന്ന പിഎസ്ജിക്ക് വേണ്ടി 58ാം മിനിറ്റില്‍ എംബാപ്പയാണ് അവസാന ഗോള്‍ നേടിയത്. 90ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് മാല്‍ക്കോം ബോര്‍ഡക്‌സിന്റെ തോല്‍വിയുടെ ആഘാതം 6-2 എന്ന നിലയില്‍ കുറച്ചു. 22 പോയിന്റോടെ ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ കുതിപ്പ് തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss