|    Aug 23 Wed, 2017 1:26 pm
FLASH NEWS
Home   >  Sports  >  Football  >  

ഗോള്‍ മഴപെയ്യിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കം: ലെസ്റ്ററെ വീഴ്ത്തി ആഴ്‌സനല്‍

Published : 12th August 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ആഘോഷ തുടക്കം. കരുത്തരായ ആഴ്‌സനലും ലൈസ്റ്റര്‍ സിറ്റിയും പരസ്പരം പോരടിച്ച മല്‍സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം ആഴ്‌സനലിനൊപ്പം നിന്നു. ഏഴ് ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ ആഴ്‌സനലിനായി അല്കാസണ്ടര്‍ ലാക്കസെറ്റ് (2), ഡാനി വെല്‍ബാക്ക് (45),ആരോണ്‍ റാംസി (83) ജെറാഡ് (85) എന്നിവര്‍ വല കുലുക്കിയപ്പോള്‍ ലെസ്റ്ററിനായി ഒക്കസാക്കി (5) വാര്‍ഡി (29,56) എന്നിവരും ലക്ഷ്യം കണ്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍85ാം മിനിറ്റിലെ ജെറാഡിന്റെ ഗോളാണ് ഗണ്ണേഴ്‌സിന് വിജയം സമ്മാനിച്ചത്. ഇന്ന് നടക്കുന്ന മറ്റ് പോരാട്ടങ്ങളില്‍ ലിവര്‍പൂള്‍ വാറ്റ്‌ഫോര്‍ഡിനെയും ചെല്‍സി ബ്യൂണ്‍ലിയെയും എവര്‍ട്ടന്‍ സ്‌റ്റോക്് സിറ്റിയെയും നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക