|    Dec 14 Thu, 2017 10:02 am
FLASH NEWS
Home   >  Sports  >  Football  >  

ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് ഫുട്‌ബോള്‍ താരത്തിന് ഗുരുതര പരിക്ക്

Published : 1st December 2017 | Posted By: vishnu vis

ലണ്ടന്‍: ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് ഫുട്‌ബോള്‍ താരത്തിന് ഗുരുതര പരിക്ക്. പോര്‍ട്ട് വാലി എഫ്‌സി ക്ലബ്ബ് പ്രതിരോധ നിരതാരം ആഡം യേറ്റ്‌സിനാണ് ഗുരുതരമായി പരിക്കേറ്റത്. മോര്‍ക്കാമ്പിയ്‌ക്കെതിരായ മല്‍സരത്തിനിടെ സ്വന്തം ടീമിന്റെ ഗോള്‍കീപ്പറായ സാം ഹോണ്‍ബൈയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. വീഴ്ച്ചയില്‍ കണ്ണിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ നടത്തിയെങ്കിലും കണ്ണിന്റെ കാഴ്ച തിരിച്ചുലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് റിപോര്‍ട്ട്. അങ്ങനെയെങ്കില്‍ 34 കാരനായ ആഡം യേറ്റ്‌സിന്റെ ഫുട്‌ബോള്‍ കരിയര്‍ ദുരന്തമായി അവസാനിക്കും. 2009ല്‍ പോര്‍ട്ട് വാലി ക്ലബ്ബിലേക്കെത്തിയ യേറ്റ്‌സ് 248 മല്‍സരങ്ങളില്‍ ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക